ദോഹ: പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (പിഎച്ച്സിസി) വിദേശ യാത്ര ചെയ്യുന്നവർക്കായി സൗജന്യ കോവിഡ് -19 പിസിആർ പരിശോധന പ്രവർത്തനം നിർത്തുന്നു. രാജ്യത്ത് കൊവിഡ് രോഗികള്‍ കൂടിവരുന്ന പശ്ചാത്തലത്തില്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്റെ കീഴിലുള്ള പരിശോധനാ കേന്ദ്രങ്ങളില്‍ അനുഭവപ്പെടുന്ന തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. കൂടാതെ COVID-19 ഉള്ള ആളുകൾക്കും വാക്സിനേഷൻ എടുക്കുന്നവർക്കും സേവനങ്ങൾ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവരെ പ്രാപ്തരാക്കുന്നതിനാണ് ഈ നടപടി.
“വിദേശ യാത്ര ചെയ്യുന്നവർക്കായി COVID-19 പിസിആർ ടെസ്റ്റ് താൽക്കാലികമായി സ്വകാര്യ ആരോഗ്യ സൗകര്യങ്ങളിലേക്ക് മാറ്റാൻ തീരുമാനിച്ചു.”പിഎച്ച്സിസി കൂട്ടിച്ചേർത്തു. ഇതോടുകൂടി ഇതുവരെ ലഭിച്ചുവന്നിരുന്ന സൗജന്യ പരിശോധന ഇല്ലാതാവും.
കോവിഡ് പരിശോധനക്ക് സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും നിലവില്‍ ഈടാക്കുന്നത് 350 റിയാല്‍ മുതല്‍ 500 റിയാല്‍ വരെയാണ് . പിഎച്ച്സികളില്‍ ഇനിമുതല്‍ കൊവിഡ് ലക്ഷണങ്ങളുള്ളവര്‍ക്കു മാത്രം സ്രവ പരിശോധന നടത്താനാണ് തീരുമാനം. ലക്ഷണങ്ങളില്ലാതെ പരിശോധനയ്ക്ക ചെല്ലുന്നവരെ ഹെല്‍ത്ത് സെന്ററുകളില്‍ നിന്ന് മടക്കി അയക്കുന്നുണ്ട്.
അതേസമയം നിലവില്‍ ഖത്തറില്‍നിന്ന് ഇന്ത്യയിലേക്ക് പോകുന്ന എല്ലാവര്‍ക്കും യാത്ര ചെയ്യുന്നതിന് 72 മണിക്കൂറിനുള്ളിൽ കോവിഡ് ടെസ്റ്റ് നടത്തേണ്ടത് നിര്‍ബന്ധമാണ്.