gnn24x7

അക്ഷയ് കുമാറിനെ തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0
162
gnn24x7

ന്യൂഡൽഹി: സൂപ്പർ സ്റ്റാർ അക്ഷയ് കുമാറിനെ തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച അദ്ദേഹത്തിന് കോവിഡ് -19 സ്ഥിരീകരിച്ചിരുന്നു. തുടർന്നുണ്ടായ ശാരീരികാസ്വാസ്ഥ്യങ്ങളെ തുടർന്ന് മുംബൈയിലെ പോവായിലെ ഹിരാനന്ദനി ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

കോവിഡ് സ്ഥിരീകരിച്ച വിവരം താരം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. രാം സേതു എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അക്ഷയ് കുമാറിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. അതേസമയം അക്ഷയ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ രാമസേതു സെറ്റിലെ 45 പേര്‍ക്കും രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്.  സെറ്റിലുള്ള 100 പേരെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കിയിരുന്നു. ഇതോടെ താൽക്കാലികമായി രാമസേതുവിന്റെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here