gnn24x7

പ്ലീസ് ഇന്ത്യ ഇടപെടൽ: അന്യായമായ ഹുറൂബ് കോടതി നീക്കി, ജവാസാത് എക്സിറ്റിൽ യുപി സ്വദേശി അബ്ദുള്ള നാട്ടിലേക്ക് തിരിച്ചു

0
302
gnn24x7

റിയാദ്: സൗദി അറേബ്യയിൽ റിയാദിൽ ഹൌസ് ഡ്രൈവർ ആയി ജോലി ചെയ്തു വരുന്നതിനിടെ  ഇഖാമ അടിക്കാതെയും കൃത്യമായി ശമ്പളം ലഭിക്കാതെയും അന്യായമായ ഹുറൂബിൽ കുടുങ്ങിയും  ദുരിതത്തിലായ യുപി സ്വദേശി അബ്ദുള്ള പ്ലീസ് ഇന്ത്യ (പ്രവാസി ലീഗൽ എയ്ഡ് സെൽ) ന്റെ ശ്രമഫലമായി നാട്ടിലേക്ക് തിരിച്ചു.  

ബുറൈദയിൽ തുച്ഛമായ ശമ്പളം കാരണം നാട്ടിൽ പോവുകയും, ശേഷം റിയാദിലേക്ക് ഹൌസ് ഡ്രൈവർ ആയി വീണ്ടും വന്ന്  ജോലി നോക്കുന്നതിനിടെ അബഹയിലേക്ക് താനാസിൽ മാറുകയും അവിടെ നിന്നും സ്‌പോൺസറുടെ റിയാദിലെ ബന്ധു വീട്ടിലേക്ക് വന്നതോടെ കൃത്യമായി ശമ്പളം ലഭിക്കാതിരിക്കുകയും ഇഖാമ ആറു മാസമായി ഇഖാമ അടിക്കാതിരിക്കുകയും ചെയ്തതോടെ പ്ലീസ് ഇന്ത്യയുടെ മാസാന്ത പബ്ലിക് അദാലത്  ബന്ധപ്പെടുകയും പ്ലീസ് ഇന്ത്യയുടെ സഹായത്തോടെ, കേസിൽ ഇടപെടാനുള്ള  എംബസിയിൽ നിന്നും അനുമതി പത്രം പ്ലീസ് ഇന്ത്യ ചെയർമാൻ ലത്തീഫ് തെച്ചി യുടെ പേരിൽ  ലഭിക്കുകയും ശേഷം ലേബർ കോടതിയിൽ പരാതി നൽകുകയുമായിരുന്നു.

എന്നാൽ തുടർച്ചയായി വിളിപ്പിച്ചെങ്കിലും ഒരു പ്രാവശ്യം മാത്രം ആണ് സ്പോൺസർ ഹാജരായത്. ശേഷം മഹ്‌കമ തൻഫീഖിലേക്ക് കേസ് റഫർ ചെയ്തു. ഇതിനിടെ അന്യായമായി ഹുറൂബാക്കുകയാണ് ഉണ്ടായത്. ഇതിനെതിരെ കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടിയെടുക്കുകയും ഹുറൂബ് നീക്കി, ഇഖാമ അടിച്ചു നൽകുകയും ചെയ്തെങ്കിലും പാസ്പോർട്ട് നൽകാൻ തയ്യാറാകാത്തതിനെ തുടർന്ന് പ്ലീസ് ഇന്ത്യ ചെയർമാൻ ലത്തീഫ് തെച്ചി സ്‌പോൺസറെ നിരന്തരം ബന്ധപ്പെട്ടതിന്റെ ഫലമായി പാസ്പോർട്ട് ലഭിക്കുകയും പ്ലീസ് ഇന്ത്യ നൽകിയ ടിക്കറ്റിൽ നാട്ടിലേക്ക് തിരിക്കുകയും ചെയ്തു.        

പ്ലീസ് ഇന്ത്യ വളണ്ടിയർമാരായ സലീഷ് മാസ്റ്റർ, ഷജീർ വള്ളിയോത്ത്, കരീം ഒളവട്ടൂർ, ഷാബിൻ ജോർജ്, ധിമേഷ് മാസ്റ്റർ, മൂസ്സ, റബീഷ് കോക്കല്ലൂർ, പ്രജിത്ത് കൊല്ലം, ഷറഫു മണ്ണാർക്കാട് എന്നിവരും സഹായത്തിനുണ്ടായിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here