gnn24x7

സൗദിയില്‍ ആറ് മേഖലകളില്‍ കൂടി സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നു

0
190
gnn24x7

റിയാദ്: സൗദിയില്‍ ആറ് മേഖലകളില്‍ കൂടി സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നു. ലീഗല്‍ കണ്‍സല്‍ട്ടന്‍സി, ഡ്രൈവിംഗ് സ്‌കൂള്‍, റിയല്‍ എസ്റ്റേറ്റ്, സിനിമാ വ്യവസായം, കസ്റ്റംസ് ക്ലിയറന്‍സ്, സാങ്കേതിക- എഞ്ചിനീയറിംഗ് മേഖലകളിലാണ് പുതുതായി സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനൊരുങ്ങുന്നത്.

ഇതോടുകൂടി സൗദി ഉദ്യോഗാര്‍ഥികളായ 40,000 പേര്‍ക്ക് ഈ മേഖലകളില്‍ തൊഴിലുകള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് മാനവ വിഭവശേഷി സാമൂഹിക വികനസന മന്ത്രി അഹമ്മദ് അല്‍ റാജിഹി വ്യക്തമാക്കി. ഈ മേഖലയിൽ നിലവിൽ തൊഴിൽ ചെയ്യുന്ന പ്രവാസികൾക്ക് ഈ തീരുമാനം വലിയ തിരിച്ചടിയാകും.

കുറച്ചു വര്‍ഷങ്ങളായി സൗദി അറേബ്യ നടപ്പിലാക്കി വരുന്ന സ്വദേശിവല്‍ക്കരണത്തിലൂടെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതായാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here