gnn24x7

573 അവശ്യ മരുന്നുകള്‍ക്കു വില കുറച്ച് യുഎഇയി

0
1160
gnn24x7

അബുദാബി: യുഎഇയില്‍ 573 അവശ്യ മരുന്നുകള്‍ക്കു വില കുറച്ചു.

2 മുതല്‍ 74% വരെയാണു വില കുറച്ചിരിക്കുന്നത്. രോഗികളുടെ സാമ്പത്തിക ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏതു നടപ്പിലാക്കിയിരിക്കുന്നത്. കൂടിയ വിലയുള്ള മരുന്നുകള്‍ക്ക് 47 മുതല്‍ 68% വരെയും കുറഞ്ഞ വിലയുള്ള മരുന്നുകള്‍ക്ക് 2 മുതല്‍ 10% വരെയും അല്ലാത്തവയ്ക്ക് 50% വില കുറയും.

97 പ്രാദേശിക, രാജ്യാന്തര മരുന്നു ഉല്‍പാദകരുടെ സഹകരണത്തോടെയാണ് ഇത് സാധ്യമാക്കിയതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പ്രമേഹം, രക്തസമ്മര്‍ദം, ഹൃദ്രോഗം, നാഡി സംബന്ധമായ രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, കുട്ടികള്‍ക്കുള്ള മരുന്നുകള്‍ തുടങ്ങി അവശ്യമരുന്നുകളുടെ വില കുറയ്ക്കണമെന്ന് ആരോഗ്യ, സാമൂഹിക സംരക്ഷണ മന്ത്രി അബ്ദുല്‍റഹ്മാന്‍ അല്‍ ഒവൈസ് ഉത്തരവിട്ടതിനെ തുടര്‍ന്നാണ് നടപടി.

gnn24x7