gnn24x7

കനത്ത മഴ: യുഎഇ യിൽ ഡാമുകൾ തുറന്നു; ഓഗസ്റ്റ് 14 മുതൽ 17 വരെ അതിതീവ്ര മഴയ്ക്ക് സാദ്ധ്യത

0
150
gnn24x7

ദുബായ്: കനത്ത മഴയെത്തുടർന്ന് യു എ ഇയിൽ ഡാമുകൾ തുറന്നു. അണക്കെട്ടുകളിലെ അധികവെളുമാണ് തുറന്നുവിട്ടത്. വുറായ, ഷൌഖ, ബുറാഖ്, സിഫ്നി, അൽ അജിലി, അസ് വാനി, മംദ തുടങ്ങിയ ഡാമുകളാണ് തുറന്നത്. വിവിധ മേഖലകളിൽ വരുന്ന ആഴ്ചയും മഴയ്ക്ക് സാദ്ധ്യതയുള്ളതിനാലാണ് നടപടി.

കനത്ത മഴയെത്തുടർന്ന് നിരവധി റോഡുകളും വീടുകളും ഒലിച്ചുപോയിരുന്നു. ഇതിന്റെ ഫലമായി നൂറ് കണക്കിനാളുകൾക്ക് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിതാമസിക്കേണ്ടി വന്നു.

വാദികളിലും താഴ്വാരങ്ങളിലും ജലനിരപ്പ് ഉയരുന്നത് കണക്കിലെടുത്ത് ഈ മേഖലയിൽ വസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ഊർജ- അടിസ്ഥാന സൗകര്യ വികസന മന്ത്രാലയം മുന്നറിയിപ്പ് നൽകി. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കുമെന്ന് യു എ ഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. രാജ്യത്ത് കിഴക്ക് ഭാഗത്ത് നിന്നുള്ള ന്യൂനമർദ്ദം നിലനിൽക്കുന്നതിനാൽ ദക്ഷിണ, കിഴക്കൻ മേഖലകളിൽ ഓഗസ്റ്റ് 14 മുതൽ 17 വരെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here