gnn24x7

ഉള്ളി നീര് ദിവസവും കുടിക്കൂ… അകറ്റി നിര്‍ത്താം ഈ മാരക രോഗത്തെ

0
454
gnn24x7

നമ്മുടെ കറികളിലെ ഒഴിച്ചുകൂടാന്‍ വയ്യാത്ത നിത്യസാന്നിധ്യമാണ് ചുവന്ന ചെറിയ ഉള്ളി. നമ്മുടെ പ്രിയ ചമ്മന്തികളിലെ ഒരു സ്ഥിരം ചേരുവ. പക്ഷെ ഈ കുഞ്ഞുള്ളിയുടെ ഔഷധ ഗുണത്തെപ്പറ്റി വിശദമായി എത്ര പേര്‍ക്ക് അറിയാം.
ഉള്ളിയില്‍ ഇരുമ്പിന്റെ അംശം വളരെ കൂടുതലായി അടങ്ങിയിരിക്കുന്നു. തന്മൂലം ഉള്ളിയുടെ നിത്യോപയോഗം ശരീരവിളര്‍ച്ചയെ തടയും. ആദിവാസികളില്‍ ഉണ്ടാകുന്ന അരിവാള്‍ രോഗം (സിക്കിള്‍ സെല്‍ അനീമിയ) ഉള്ളിയുടെ നിത്യോപയോഗത്താല്‍ മാറുന്നതാണ്.

ചുവന്നുള്ളി നീര് ദിവസവും കഴിക്കുന്നത് അപസ്മാര രോഗികള്‍ക്ക് ഫലപ്രദമാണ്. രക്തക്കുഴലുകളിലെ ബ്ലോക്ക് തീരുവാനുള്ള ഏക ഔഷധം ചുവന്നുളളിയാണ്. ഹൃദ്രോഗം വരാന്‍ സാധ്യതയുള്ളവരും ഹൃദ്രോഗം വന്ന് മാറിയവരും ചുവന്നുള്ളി ഭക്ഷണസാധനങ്ങളില്‍ ഏതുവിധമെങ്കിലും ഉള്‍പ്പെടുത്തുന്നത് വളരെ ഗുണപ്രദമാണ്. രക്താര്‍ശസില്‍ ചുവന്നുള്ളി അരിഞ്ഞ് പാലിലിട്ട് കാച്ചി പഞ്ചസാര ചേര്‍ത്ത് കുടിച്ചാല്‍ രക്തസ്രാവം നില്‍ക്കും. ചേന പുഴുങ്ങിത്തിന്നുന്നത് മൂലക്കുരുവിന് നല്ലതാണ് ഇതിന്റെ കൂടെ ചേര്‍ത്ത് പുഴുങ്ങി നെയ്യും ചേര്‍ത്ത് കഴിച്ചാല്‍ മൂലക്കുരു മാറുവാന്‍‌ വളരെയധികം നല്ലതാണ്.

ചുവന്നുള്ളി തേനിലരച്ച് പരുത്തിക്കുരു പൊടിച്ചുചേര്‍ത്ത് 10 ഗ്രാം വീതം ദിവസേന 2 നേരം കഴിച്ചാല്‍ ഹീമോഫീലിയ രോഗം ക്രമേണ കുറഞ്ഞുവരുന്നതാണ്. ചുവന്നുള്ളി വേവിച്ച് ഭക്ഷണത്തോടൊപ്പം കഴിച്ചാല്‍ ഉറക്കമുണ്ടാകും. ചുവന്നുള്ളി തേനിലരച്ച് പരുത്തിക്കുരു പൊടിച്ചുചേര്‍ത്ത് 10 ഗ്രാം വീതം ദിവസേന 2 നേരം കഴിച്ചാല്‍ ഹീമോഫീലിയ രോഗം ക്രമേണ കുറഞ്ഞുവരുന്നതാണ്. ചുവന്നുള്ളി വേവിച്ച് ഭക്ഷണത്തോടൊപ്പം കഴിച്ചാല്‍ ഉറക്കമുണ്ടാകും. ചുവന്നുള്ളി അരിഞ്ഞ് പൊരിച്ചിട്ട് ജീരകവും കടുകും കല്‍ക്കണ്ടവും പൊടിച്ച് ചേര്‍ത്ത് പശുവിന്‍ നെയ്യില്‍ കുഴച്ച് ദിവസേന കഴിച്ചാല്‍ മൂലക്കുരുവിന് ശമനമുണ്ടാകും. കുട്ടികളിലുണ്ടാകുന്ന വിളര്‍ച്ചയ്ക്കും ചുവന്നുള്ളിയുടെ ഫലം അതിശയകരമാണ്. ഉള്ളി അരിഞ്ഞ് ചക്കര ചേര്‍ത്ത് കുട്ടികള്‍ക്ക് പതിവായി കൊടുക്കുകയാണ് വേണ്ടത്….. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here