gnn24x7

പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ചെമ്പരത്തി ചായ

0
391
gnn24x7

നമ്മുടെ എല്ലാവരുടെയും വീട്ടുമുറ്റത്തു കാണുന്ന ഒരു ചെടിയാണ് ചെമ്പരത്തി. ലോകമെമ്പാടുമുള്ള ആളുകൾ ഈ ചെടിയുടെ വിവിധ ഭാഗങ്ങൾ ഭക്ഷണമായും മരുന്നായും ഉപയോഗിക്കുന്നു. എന്നാൽ ചെമ്പരത്തിപ്പൂ കൊണ്ടുണ്ടാക്കുന്ന ചായ ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്ന് നിങ്ങൾക്കറിയാമോ? അതെ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും നല്ലൊരു മരുന്നാണ് ചെമ്പരത്തി ചായ.

ചെമ്പരത്തി പൂവ് പച്ചയ്‌ക്കോ ഉണക്കിയതോ വെള്ളത്തിലിട്ടു തിളപ്പിച്ച് ഊറ്റിഎടുത്തതിനു ശേഷം, തേനോ നാരങ്ങാനീരോ ചേർത്ത് സേവിക്കാം. ദിവസവും ഒരു ഗ്ലാസ് ചെമ്പരത്തിച്ചായ ശീലമാക്കുന്നതിലൂടെ ലഭിയ്ക്കുന്ന ആരോഗ്യ ഗുണങ്ങള്‍ അറിയൂ:

ഫ്രീ റാഡിക്കലുകളുമായി പോരാടാനും ഓക്സിഡേറ്റീവ് നാശനഷ്ടങ്ങൾ കുറയ്ക്കാനും സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളുടെ മികച്ച ഉറവിടമാണ് ചെമ്പരത്തി ചായ. ഫ്രീ റാഡിക്കലുകളും ഓക്സിഡേറ്റീവ് നാശനഷ്ടങ്ങളും നിങ്ങളുടെ കോശങ്ങളെ ആക്രമിക്കുകയും വാർദ്ധക്യ പ്രക്രിയയെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു, അതേസമയം രോഗത്തിനും സാധ്യത വർദ്ധിപ്പിക്കുന്നു.

രക്തസമ്മർദ്ദം കുറയ്ക്കുന്നതുപോലുള്ള ഹൃദയാരോഗ്യകരമായ ഗുണങ്ങൾ ചെമ്പരത്തി ചായ കുടിക്കുന്നതിലൂടെ നിങ്ങൾക്ക് ലഭിക്കും. കൂടാതെ പ്രതിരോധശേഷി വർദ്ധിപ്പിച്ചുകൊണ്ട് രോഗസാധ്യതകളെ ഒരു പരിധിവരെ അകറ്റി നിർത്താൻ ചെമ്പരത്തി ചായ സഹായിക്കും.

ക്യാന്‍സര്‍ വരാതിരിക്കുവാനും ക്യാന്‍സര്‍ ചികിത്സയ്ക്കും ചെമ്പരത്തി ചായ നല്ലതാണ്. ക്യാന്‍സര്‍ രോഗികളോട് ദിവസം ഒന്നോ രണ്ടോ തവണ ചെമ്പരത്തി ചായ കുടിയ്ക്കുവാന്‍ നിർദ്ധേശ്ശിക്കാറുണ്ട്. ഒരു കപ്പ് ചെമ്പരത്തി ചായ നാഡീവ്യവസ്ഥയെ ഉദ്ദീപിപ്പിക്കുകയും സന്തോഷം നല്‍കുകയും ചെയ്യും. ചുമ, ജലദോഷം എന്നിവയ്ക്കുള്ള നല്ലൊരു മരുന്നാണ് ചെമ്പരത്തി ചായ.​അമിതവണ്ണത്തിൽ നിന്നും രക്ഷ നേടാനായി ഏറ്റവും ഉത്തമമാണ് ചെമ്പരത്തി ചായ.

ഇതിനു പുറമെ ശരീരത്തിലെ കൊഴുപ്പകറ്റാനും ചെമ്പരത്തി ചായ നല്ലതാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here