gnn24x7

കോവിഡ് വകഭേദം ലോകത്ത് മുഴുവന്‍ വ്യാപിക്കുന്നുവെന്ന് സംശയം

0
211
gnn24x7

ബ്രിട്ടണ്‍: കോവിഡ് വൈറസിന്റെ വകഭേദം കഴിഞ്ഞ ആഴ്ചകളായി ലോകത്തെ മുഴുവന്‍ വീണ്ടും മറ്റൊരു ആശങ്കയിലേക്ക് നയിക്കുകയാണ്. ഒട്ടമിക്ക രാജ്യങ്ങളും ഇംഗ്ലണ്ടില്‍ നിന്നും അകത്തേക്കും പുറത്തേക്കുമുള്ള എല്ലാ അതിര്‍ത്തികളും വിമാന, കപ്പല്‍, വാഹന ഗതാഗതങ്ങളെല്ലാം സ്തംഭിപ്പിച്ചിട്ടും ലോകത്ത് പല ഭാഗങ്ങളിലും ഈ പുതിയ വകഭേദം പരക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്.

ഇറ്റലി, ജമര്‍മനി, നെതര്‍ലാന്റ്, സ്വീഡന്‍, സ്‌പെയിന്‍, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ് എന്നീ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇതിനകം തന്നെ ഈ വൈറസിന്റെ സാന്നിധ്യം കണ്ടുപിടിക്കപ്പെട്ടു. പക്ഷേ, അത് വ്യാപകമായി പരക്കുന്നതില്‍ പല രാജ്യങ്ങള്‍ക്കും നിയന്ത്രിക്കുവാനായിട്ടുണ്ട്. പക്ഷേ അതിന്റെ വ്യാപനം ആദ്യമുള്ള കോവിഡ് 19 നേക്കാള്‍ വേഗത കൂടിയതായതിനാല്‍ ആശങ്ക ഒഴിയുന്നുമില്ല. എന്നാല്‍ പുതിയ കോവിഡ് എത്രകണ്ട് മാരകമാണ് എന്നതിനെപ്പറ്റി കൂടുതല്‍ പഠനങ്ങളൊന്നും ഇതുവരെ പുറത്തു വന്നിട്ടുമില്ല.

ലോകം മുഴുവന്‍ വാക്‌സിനേഷനില്‍ പ്രതീക്ഷ അര്‍പ്പിച്ചു നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ ഇപ്പോള്‍ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന വാക്‌സിനേഷന് ഈ പുതിയ ജനിതക മാറ്റം സംഭവിച്ച വൈറസിനെ (Mutated Virus) തുരത്താന്‍ കഴിയുമോ, പ്രതിരോധിക്കാന്‍ കഴിയുമോ എന്നതിലും ഇപ്പോഴും വ്യക്തത വന്നിട്ടുമില്ല. കാനഡയിലെ ഒന്റോറിയേയില്‍ രണ്ടുപേര്‍ക്ക് ശനിയാഴ്ച സ്ഥിരീകരിക്കപ്പെട്ട കോവിഡ് പുതിയ വകഭേദമാണ്. എന്നാല്‍ ഇവര്‍ രണ്ടുപേരും പുറമെ യാത്രകളൊന്നും നടത്താത്ത ദമ്പതിമാരാണ്. എങ്ങിനെയാണ് അവരില്‍ ഈ പുതിയ വകഭേദം വന്നത് എന്നതിനെപ്പറ്റി ഒട്ടും വ്യക്തതയില്ല.

എന്നാല്‍ കോവിഡിന്റെ അക്രമണം ഏറ്റവും കൂടുതല്‍ സംഭവിച്ചതും മരണവും ഏറ്റവും കൂടുതല്‍ ആളുകളെ കവര്‍ന്ന അമേരിക്കയില്‍ ഇതുവരെ പുതിയ മാറ്റം സംഭവിച്ച വൈറസ് റിപ്പോട്ട് ചെയ്തിട്ടില്ല. ഇതും ഗവേഷകരെ കൂടുതല്‍ കുഴപ്പത്തിലാക്കുന്നത്. തിങ്കളാഴ്ച മുതല്‍ ബ്രിട്ടണില്‍ നിന്നും അമേരിക്കയിലേക്ക് വരുന്നത് പരിപൂര്‍ണ്ണമായും നിര്‍ത്തലാക്കി. അതുപോലെ ഡിസംബര്‍ 28 മുതല്‍ ജനവരി അവസാനം വരെ ഒറ്റ വിദേശ പൗരന്മാരെപോലും രാജ്യത്തേക്ക് കടത്തണ്ട് എന്നാണ് ജപ്പാന്റെ തീരുമാനം. ലോകത്തെ പല രാജ്യങ്ങളും ക്രിസ്തുമസോടെ ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കിയെങ്കിലും വീണ്ടും ശക്തമായ ലോക്ഡൗണിലേക്ക് തിരിച്ചു പോവുകയാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here