gnn24x7

മുരിങ്ങയുടെ ഔഷധ ഗുണങ്ങൾ

0
221
gnn24x7

ആരോഗ്യം  ആരോഗ്യം  എന്ന് ആശങ്കപ്പെടുന്നവർ ഇന്നേറെയാണ്. എന്നാൽ പലപ്പോഴും വീട്ടുതൊടിയിൽ സുലഭമായി ലഭ്യമാകുന്ന ഔഷധങ്ങളെ കുറിച്ച് പലരും ചിന്തിക്കാറേയില്ല. അൽപ്പം കരുതലുണ്ടെങ്കിൽ അധികം പരിശ്രമിക്കാതെ തന്നെ രോഗങ്ങളെ അകറ്റാം. മുരിങ്ങയുടെ ഔഷധമൂല്യത്തെക്കുറിച്ച് പരിശോധിക്കാം.

കാഴ്‌ചശക്തിക്ക്  എന്നും മുരിങ്ങ തന്നെ മുന്നിൽ . മുരങ്ങയില കാഴ്‌ചശക്തി വർദ്ധിപ്പിക്കാനും തിമിരം പോലുള്ള നേത്ര രോഗത്തിനും ഫലപ്രദമായ ഔഷധമാണ്. മുരിങ്ങയില പതിവായി കഴിക്കുന്നവർക്ക് കണ്ണടയുടെ സഹായം കൂടാതെ തന്നെ എഴുതാനും വായിക്കാനും സാധിക്കും.നാല്പതു വയസ്സു കഴിഞ്ഞവർ മുരിങ്ങയില ഒരു ആഹാരപദാർത്ഥമായി
ഉപയോഗിക്കേണ്ടതാണ്. മുരിങ്ങയില രക്തസമ്മർദ്ദവും പ്രമേഹവും കുറയ്ക്കുകയും ചെയ്യും.

മുരിങ്ങയുടെ പഞ്ചാംഗങ്ങളും (വേര്, തൊലി, ഇല, പൂവ്, കായ) ഔഷധസന്പുഷ്ടമാണ്. നിരവധി രോഗങ്ങളെ നിശ്ശേഷം ഇല്ലാതാക്കുന്ന ഒരു ഔഷധമാണ് മുരിങ്ങ. വാതം, അശ്മരി, കുഷ്ഠം, പ്രമേഹം, മഹോദരം, ഭഗന്ദരം, അർശസ്സ്, ഗ്രഹണി എന്നീ എട്ടു രോഗങ്ങളെ മഹാരോഗങ്ങളുടെ പട്ടികയിലാണ് ആയുർവേദാചാര്യന്മാർ ഉൾപ്പെടുത്തിയിട്ടുള്ളത്.ഈ മഹാരോഗങ്ങൾക്കും മുരിങ്ങ ഫലപ്രദമായ ഔഷധമാണ്.

മൂത്രാശയക്കല്ല് പുറത്തുകളയാൻ മുരിങ്ങവേരിൻത്തൊലി കഷായം വെച്ചു സേവിക്കുന്നത് ഉത്തമമാണ്.

പ്രമേഹരോഗികൾക്ക് മുരിങ്ങാക്കായും മുരിങ്ങയിലും പഥ്യാഹാരമാണ്.

ആമവാതരോഗികൾക്കും മുരിങ്ങയില ഫലപ്രദമാണ്. വാതരോഗികൾക്കുള്ള ഇലക്കിഴിയിൽ മുരിങ്ങയില സർവസാധാരണമായുപുയോഗിക്കുന്നുണ്ട്.

മുരിങ്ങയിലയുടെ വിത്തിൽ നിന്നു ലഭിക്കുന്ന എണ്ണ ആമവാതരോഗത്തിന് സിദ്ധൗഷധമാണ്. സന്ധിവാതരോഗത്തിനും ഈ എണ്ണ ഫലപ്രദമാണ്.

മുരിങ്ങയില ഉപ്പുചേർത്ത് അരച്ച് പുറമേ പുരട്ടിയാൽ സന്ധികളിലുണ്ടാകുന്ന നീരും വേദനയും വളരെ വേഗം മാറും.

മുരിങ്ങയുടെ പൂവിനും ഇലയുടെ പോലെതന്നെ ഔഷധഗുണമുണ്ട്. മുരിങ്ങപ്പൂവും കറിക്ക് ഉപയോഗിക്കാം. മുരിങ്ങപ്പൂവും മുരിങ്ങയിലയും അരിപ്പൊടിയും ചേർത്ത് അടയുണ്ടാക്കി കഴിക്കുന്നതും നല്ലതാണ്. മുരിങ്ങക്കായുടെ വിത്ത് ഉണക്കിപ്പൊടിച്ച് ശീലപ്പൊടിയാക്കി മൂക്കിൽ വലിച്ചാൽ അർദ്ദിതം (മുഖം ഒരുവശത്തേക്ക് കോടിപ്പോകുക) എന്ന വാതത്തിന് വളരെ വേഗം ആശ്വാസം ലഭിക്കും.

മുരിങ്ങ വേരിൻത്തൊലി കഷായംവെച്ച് അതിൽ ഇന്തുപ്പും കായം പൊടിച്ചതും മേന്പൊടി ചേർത്ത് കഴിച്ചാൽ സ്ത്രീകൾക്ക് ആർത്തവകാലത്തുണ്ടാകുന്ന വയറുവേദന മാറിക്കിട്ടും.

രക്തത്തിൽ പഞ്ചസാരയുടെ തോത് ക്രമാധികം വർദ്ധിക്കുന്പോൾ പ്രമേഹരോഗികളുടെ കണ്ണിന് തകരാറുസംഭവിക്കും. കണ്ണിന്റെ കാഴ്ച മങ്ങുകയും കണ്ണിൽ ചുവപ്പുനിറമുണ്ടാകുകയും ചെയ്യും. മുരിങ്ങയില കുറച്ചുദിവസം കഴിച്ചാൽ ഈ അസുഖം മാറുന്നതാണ്. മുരിങ്ങയില നീര് 10 മില്ലി വീതം രാവിലെ കഴിച്ചാൽ ഹൈപ്പർ ടെൻഷൻ (രക്തസമ്മർദ്ദം) കുറഞ്ഞുകിട്ടും.

നടുവേദന, കാൽമുട്ടുവേദന, ആമവാതം, സന്ധിവാതം,ഹെർണിയ എന്നീ രോഗമുള്ളവർ മുരിങ്ങവേരിലെ തൊലി കഷായം വെച്ചു കഴിച്ചാൽ ആശ്വാസം കിട്ടും.

മുരിങ്ങക്കായുടെ കുരു ഉണക്കിപ്പൊടിച്ച് പാലിലിട്ട് കാച്ചി പഞ്ചസാര ചേർത്തുകുടിച്ചാൽ ശീഘ്രസ്ഖലനം ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ഉത്തമമാണെന്ന് ആയുർവേദഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJബി

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here