gnn24x7

ഇഞ്ചി കഴിച്ചാൽ അഞ്ചല്ല… അമ്പതുണ്ട് ഗുണങ്ങൾ

0
292
gnn24x7


  
ഇന്ത്യക്കാരുടെ കറികളിൽ മിക്കതിലും ഒഴിച്ചു കൂടാനാവാത്ത ചേരുവയാണ് ഇഞ്ചി. കറികളിൽ ഉപയോഗിക്കുന്നത് കൂടാതെ ചായയിലും കാപ്പിയിലും ഇഞ്ചി ചേർക്കുന്നവരുമുണ്ട്. എങ്ങനെയാണ് ഇഞ്ചി നമുക്ക് ഇത്രത്തോളം പ്രിയപ്പെട്ടതായത്? ഇഞ്ചിയുടെ സ്വാദ് മാത്രമല്ല അതിന് കാരണം എന്നതാണ് ഉത്തരം. രുചി വർധിപ്പിക്കുന്നത് കൂടാതെ ഇഞ്ചി നൽകുന്ന മറ്റ് ചില ഗുണങ്ങൾ നോക്കാം…

രോഗാണുക്കളോട് പറയൂ നോ!

ഇഞ്ചിയിലടങ്ങിയിരിക്കുന്ന ചില പദാർഥങ്ങൾ ശരീരത്തിലെ രോഗാണുക്കളെ അകറ്റുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ശരീരത്തിൽ ഷിഗെല്ല ബാക്ടീരിയയുടെയും ഇ.കോളിയുടെയും വളർച്ച തടയാൻ ഇഞ്ചിക്ക് കഴിയും. ആർഎസ് വി പോലുള്ള വൈറസുകളിൽ നിന്നും ഇഞ്ചി സംരക്ഷണം നൽകും.

ഛർദിലകറ്റാം…

ഗർഭാവസ്ഥയിലുണ്ടാകുന്ന മനംപിരട്ടലിന് മികച്ച പരിഹാരമാണ് ഇഞ്ചി. കീമോതെറാപ്പി മൂലമുണ്ടാകുന്ന ഛർദിലകറ്റാനും ഇഞ്ചി പരീക്ഷിക്കാവുന്നതാണ്. വാതത്തിനും പരിഹാരം ആന്റി ഇൻഫ്‌ളമേറ്ററി ഗുണങ്ങളുള്ളതിനാൽ വാതത്തിന്റെ ലക്ഷണങ്ങൾ ഒരു പരിധി വരെ അകറ്റാൻ ഇഞ്ചിക്ക് കഴിയും. ഇഞ്ചി കഴിക്കുന്നത് വാതം മൂലമുണ്ടാകുന്ന വേദനയ്ക്കും ഉത്തമമാണ്.

ക്യാൻസറിനെ പ്രതിരോധിക്കുന്നതിനും സാധ്യത

ഇഞ്ചി ക്യാൻസറിനെതിരെ പ്രതിരോധം തീർക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ ഇത് എത്രത്തോളം ആധികാരികമാണെന്നത് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.

ആർത്തവ വേദനയാണോ? ഇഞ്ചി കഴിച്ചോളൂ…

ഇഞ്ചിപ്പൊടി ആർത്തവവേദനയ്ക്കും പരിഹാം കാണുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

കൊളസ്‌ട്രോൾ കൂടുതലാണോ? ഇഞ്ചി കാണും പരിഹാരം

എന്നും നിശ്ചിത അളവിൽ ഇഞ്ചി കഴിക്കുന്നത് കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJബി

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here