gnn24x7

വെണ്ടക്ക തൈരുകറി

0
372
gnn24x7

പേരുകേട്ടാൽ ഇച്ചിരി പുളിക്കുമെങ്കിലും അൽപം സ്പൈസിയായ കിടിലൻ ഒരു മസാലക്കറിതന്നെയാണിത്‌.

ഉണ്ടാക്കാനും വളരെ എളുപ്പം.

റെസിപി:

വെണ്ടക്ക മുക്കാലിഞ്ച്‌ നീളത്തിൽ അരിഞ്ഞത്‌ ഒരുകപ്പ്‌.
പുളിയില്ലാത്ത തൈരു കട്ട്യില്ലാതെ ഉടച്ചത്‌ കാൽക്കപ്പ്‌.
പൊടിയായരിഞ്ഞ സവാള വലുത്‌ ഒരെണ്ണം.
പൊടിയായരിഞ്ഞ തക്കാളി വലുത്‌ ഒരെണ്ണം.
പച്ചമുളക്‌ നെടുകെ കീറിയത്‌ മൂന്നെണ്ണം.
വേപ്പില രണ്ടുതണ്ട്‌.
ജിഞ്ചർ ഗാർലിക്‌ പേസ്റ്റ്‌ ഒരു ടേബിൾ സ്പൂൺ.
ജീരകം അര ടീസ്പൂൺ.
വെളിച്ചെണ്ണ ആവശ്യത്തിനു.
ഉപ്പ്‌ ആവശ്യത്തിനു.
ഗരം മസാല ഒരു ടീസ്പൂൺ.
മുളകുപൊടി മുക്കാൽ ടേബിൾസ്പൂൺ.
മ്മല്ലിപ്പൊടി ഒരു ടേബിൾ സ്പൂൺ.
മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ.
വെള്ളം ആവശ്യത്തിനു.

വെണ്ടക്ക അൽപം ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത്‌ ചട്ടിയിൽ അൽപം വെളിച്ചെണ്ണയൊഴിച്ച്‌ മെല്ലെ 3-5 മിനുറ്റ്‌ മീഡിയം ഫ്ലെയിമിൽ വഴറ്റുക.(പശപശപ്പ്‌ വരാതിരിക്കാൻ ഒരു കഷ്ണം കുടമ്പുളിയോ വാളമ്പുളിയോ കൂടെയിട്ട്‌ വഴറ്റുക. പിന്നീട്‌ എടുത്ത്‌ മാറ്റാം.)

വഴറ്റിയ വെണ്ടക്ക മാറ്റിവച്ചശേഷം ചട്ടിയിൽ 3-4 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച്‌ അതിലേക്ക്‌ ജീരകം ജിഞ്ചർ – ഗാർലിക്‌ പേസ്റ്റ്‌, പച്ചമുളക്‌, വേപ്പില എന്നിവചേർത്ത്‌ മെല്ലെ വഴറ്റിയശേഷം സവാള ചേർക്കുക.

സവാള ബ്രൗൺ നിറമായി വരുമ്പോൾ മുളകുപൊടി മല്ലിപ്പൊടി ഗരം മസാല എന്നിവചേർത്ത്‌ പച്ചമണം മാറുന്നതുവരെ വഴറ്റുക. ശേഷം തക്കാളിചേർത്ത്‌ 2-3 മിനു നന്നായി വഴറ്റുക. അടച്ചുവച്ച്‌ വേവിച്ചാലും മതി. അടിയിൽ പിടിക്കരുത്‌.

തക്കാളി നന്നായുടഞ്ഞെന്ന് കണ്ടാൽ തൈരുചേർത്ത്‌ നന്നായിളക്കുക. മീഡിയം തീയിൽ നന്നായിളക്കിയശേഷം ആവശ്യത്തിനുപ്പ്‌ ചേർക്കുക.

ഇതിലേക്ക്‌ വെണ്ടക്ക ചേർത്ത്‌ മെല്ലെ ഇളക്കി മിക്സ്‌ ചെയ്യുക.
ആവശ്യമെങ്കിൽ അൽപം കൂടെ വെള്ളം ചേർക്കാം.

അടച്ചുവച്ച്‌ 3-5 മിനുറ്റ്‌ ലോ / മീഡിയം തീയിൽ വേവിച്ചശേഷം അൽപം വെളിച്ചെണ്ണയും വേപ്പിലയും മുകളിൽ തൂവി ഉപയോഗിക്കാം.

#സുധിപാചകം #DesiFood? #HealthyFood #പാചകലോകം

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here