gnn24x7

സോഫ്റ്റ് ഡ്രിംഗ്സ് കുടിക്കുന്നവർക്ക്; അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ

0
159
gnn24x7

ജിദ്ദ: സോഫ്റ്റ് ഡ്രിംഗ്സ് കുടിക്കുന്നവർക്ക് സൗദി ആരോഗ്യ മന്ത്രാലയം ആരോഗ്യ സംബന്ധമായ വിവിധ മുന്നറിയിപ്പുകൾ നൽകി. സോഫ്റ്റ് ഡ്രിംഗ്സുകൾ കൊണ്ട് ശരീരത്തിനു ഒരു ഗുണവുമില്ലെന്ന് ഓർമ്മപ്പെടുത്തിയ ആരോഗ്യ മന്ത്രാലയം അവ കുടിക്കുന്നത് മൂലം ഉണ്ടാകുന്ന അപകടങ്ങളുടെ വ്യാപ്തി ഒരു വീഡിയോ സന്ദേശത്തിലൂടെയാണു പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്.

പ്രിസർവേറ്റീവുകളും കൂടിയ അളവിൽ പഞ്ചസാരയും മറ്റും അടങ്ങിയ സോഫ്റ്റ് ഡ്രിംഗ്സ് പ്രമേഹം, പ്രഷർ, അസ്ഥിക്ഷയം എന്നിവക്ക് കാരണമാകുന്നു.

സോഫ്റ്റ് ഡ്രിംഗ്സുകൾ കഴിച്ച് 20 മിനുട്ട് കഴിഞ്ഞാൽ തന്നെ അമിതമായ പഞ്ചസാരയുടെ സാന്നിദ്ധ്യം പാൻക്രിയാസിനു കൂടുതൽ സമ്മർദ്ദം ഉണ്ടാക്കുന്നതിനു കാരണമാകുകയും അത് ക്രമേണ ഇൻസുലിൽ ഉത്പാദനത്തെ ബാധിക്കുകയും ചെയ്യും.

സോഫ്റ്റ് ഡ്രിംഗ്സ് കഴിച്ച് 30 മിനുട്ട് കഴിയുന്നതോടെ ഷുഗർ ഫാറ്റായി സ്റ്റോർ ചെയ്യപ്പെടും. അത് ക്രമേണ അമിത ഭാരത്തിലേക്കു നയിക്കുകയും ചെയ്യും.

അത്യാവശ്യമുള്ള ലവണങ്ങളും ധാതുക്കളും ശരീരം ആഗിരണം ചെയ്യുന്നതിനെ സോഫ്റ്റ് ഡ്രിംഗ്സ് പ്രതികൂലമായ രീതിയിൽ ബാധിക്കുകയും അത് അസ്ഥികൾക്ക് ക്ഷയം സംഭവിക്കാൻ ഇടയാകുകയും ചെയ്യുമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here