പതഞ്ജലി ആയുർവേദ ലിമിറ്റഡിന്റെ മരുന്നായ ‘കൊറോണിൽ’ കോവിഡ് രോഗികളിൽ പരീക്ഷിച്ചതിന് ജയ്പൂര്‍ നിംസിന് നോട്ടീസ്

ജയ്പൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം മറികടന്ന് പതഞ്‌ലി സ്ഥാപകന്‍ രാം ദേവിന്റെ കൊറോണില്‍ സ്വാസാരി കൊവിഡ് രോഗികളില്‍ പരീക്ഷിച്ച ജയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിനോട് വിശദീകരണം ആവശ്യപ്പെട്ട് രാജസ്ഥാനിലെ ആരോഗ്യവകുപ്പ്. ”മൂന്ന്...

ആഗോളതലത്തിൽ കോവിഡ് രോഗികളുടെ എണ്ണം എണ്ണം 98.93 ലക്ഷം കടന്ന് ഒരു കോടിയിലേക്ക്

ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു. രോഗികളുടെ എണ്ണം എണ്ണം 98.93 ലക്ഷം കടന്ന് ഒരു കോടിയിലേക്ക് അടുക്കുകയാണ്. മരണം അഞ്ചുലക്ഷത്തിലേക്കും എത്തുന്നു. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 4,805 പേരാണ് ലോകത്ത് കോവിഡ് ബാധിച്ച്...

ഇന്ത്യ -ചൈന അതിര്‍ത്തിയില്‍ യുദ്ധ സമാന സാഹചര്യം; സംഘര്‍ഷത്തിന് അയവ് വരുത്താന്‍ ഉദ്യോഗസ്ഥ-നയതന്ത്ര തല ചര്‍ച്ചകള്‍ തുടരുന്നു

ന്യൂഡല്‍ഹി/ലഡാക്ക്: ഇന്ത്യ -ചൈന അതിര്‍ത്തിയില്‍ യുദ്ധ സമാന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇരു രാജ്യങ്ങളും അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. അതേസമയം സംഘര്‍ഷത്തിന് അയവ് വരുത്താന്‍ ഉദ്യോഗസ്ഥ-നയതന്ത്ര തല ചര്‍ച്ചകള്‍ തുടരുകയാണ്. വെള്ളിയാഴ്ച ഇന്ത്യ ലഡാക്കില്‍ കര,വ്യോമ സേനകളുടെ...

ചൈനീസ് സൈനികർ കൊല്ലപ്പെട്ടുവെന്നും ഇല്ലെന്നും മാറ്റിമറിച്ച് പറയുന്ന ചൈനയുടെ തന്ത്രങ്ങൾക്ക് വൻ തിരിച്ചടി

ബീജിങ്: ചൈനീസ് സൈനികർ കൊല്ലപ്പെട്ടുവെന്നും ഇല്ലെന്നും മാറ്റിമറിച്ച് പറയുന്ന ചൈനയുടെ തന്ത്രങ്ങൾക്ക് വൻ തിരിച്ചടി.  ഇപ്പോഴിതാ കൊല്ലപ്പെട്ട സൈനികർക്ക് അർഹമായ ആദരവ് ലഭിച്ചിട്ടില്ലെന്ന പരാതിയുമായി കുടുംബാംഗങ്ങൾ രംഗത്തെത്തിയത്തോടെയാണ് ചൈനയുടെ തന്ത്രങ്ങൾ പൊളിഞ്ഞത്.  ഇതോടെ...

സംസ്ഥാനത്തെ പന്ത്രണ്ട് മാധ്യമ സ്ഥാപനങ്ങളിലെ ശമ്പള നിഷേധത്തിന് എതിരായ റിട്ട് ഹരജി ഹൈക്കോടതി തീര്‍പ്പാക്കി

കൊച്ചി: സംസ്ഥാനത്തെ പന്ത്രണ്ട് മാധ്യമ സ്ഥാപനങ്ങളിലെ ശമ്പള നിഷേധത്തിന് എതിരായ റിട്ട് ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. ജൂലൈ 22 ന് മുന്‍പ് സ്ഥാപനങ്ങളുടെ പ്രതിനിധികളെയും യൂണിയന്‍ പ്രതിനിധികളെയും വിളിച്ചുചേര്‍ത്ത് തീരുമാനം ഉണ്ടാക്കാന്‍ ജസ്റ്റിസ് അമിത്...

അങ്കണവാടി ജീവനക്കാരെ അധിക്ഷേപിച്ച് സംസാരിച്ചതില്‍ പ്രതിഷേധിച്ച് നടന്‍ ശ്രീനിവാസന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച്

കൊച്ചി:  അങ്കണവാടി ജീവനക്കാരെ അധിക്ഷേപിച്ച് സംസാരിച്ചതില്‍ പ്രതിഷേധിച്ച് നടന്‍ ശ്രീനിവാസന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച്. അങ്കണവാടി ടീച്ചര്‍മാരാണ് കണ്ടനാടുള്ള ശ്രീനിവാസന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയത്. അങ്കണവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ സിഐടിയുവാണ്...

രാജ്യത്തേയ്ക്കുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തി വച്ചത് ജൂലായ് 15 വരെ നീട്ടി

ന്യൂഡല്‍ഹി: രാജ്യത്തേയ്ക്കുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തി വച്ചത് ജൂലായ് 15 വരെ നീട്ടി. രാജ്യത്ത്  കോവിഡ്‌  വ്യാപിക്കുന്ന പശ്ചാത്തലതിലാണ്  കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ ഈ നടപടി. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍  ജൂലായ്...

’30 വർഷം ജീവിച്ചത് സ്ത്രീയായി, വയറുവേദനയ്ക്ക് പരിശോധിച്ചപ്പോൾ പുരുഷൻ’; ഞെട്ടലോടെ യുവതി

കഠിനമായ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ച സ്ത്രീയെ കാത്തിരുന്നത് ഞെട്ടിക്കുന്ന വാർത്തയായിരുന്നു. പരിശോധന നടത്തിയ ഡോക്ടർമാർ തന്നെ സംഭവം അറിഞ്ഞപ്പോൾ ഞെട്ടി കാരണം പരിശോധന നടത്തിയപ്പോള്‍ റിപ്പോർട് വന്നത് അവർ പുരുഷനാണെന്നാണ്. കൊല്‍ക്കത്തയിലാണ് സംഭവം....

സംസ്ഥാനത്ത് ഇന്ന് പുതുതായി 150 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 150 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പാലക്കാട് ജില്ലയില്‍ 23 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 21 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 18 പേര്‍ക്കും,...

ലോകചരിത്രത്തിൽ ആദ്യമായി ഒരു റോബോട്ട് സിനിമയിൽ നായികയായി അഭിനയിക്കാൻ പോകുന്നു

ലോകചരിത്രത്തിൽ ആദ്യമായി ഒരു റോബോട്ട് സിനിമയിൽ നായികയായി അഭിനയിക്കാൻ പോകുന്നു. ജപ്പാൻ ശാസ്ത്രഞ്ജർ നിർമിച്ച റോബോട്ട് എറിക്കയാണ് സയൻസ് ഫിക്ഷൻ ചിത്രത്തിൽ വേഷമിടുന്നത്. ചിത്രത്തിലും റോബോട്ടിന്റെ വേഷം തന്നെയാണ് എറിക്ക കെെകാര്യം ചെയ്യുന്നത്. 'ബി'...