gnn24x7

പ്രൈവറ്റ് ഡിറ്റക്ടീവായി സൈജുക്കുറുപ്പ്; ചിത്രീകരണത്തിനു തുടക്കമിട്ടു

0
14
gnn24x7

സൈജുക്കുറുപ്പ് പ്രൈവറ്റ് ഡിറ്റക്ടീവായി അഭിനയിക്കുന്ന മുഴുനീള ഫൺ മൂവിയായ പുതിയ ചിത്രത്തിന് സെപ്റ്റംബർ ഏഴ് തിങ്കളാഴ്ച്ച തിരിതെളിഞ്ഞു. സാഗർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം അരുൺ ഗോപി എക്സൈമെൻ്റിൻ്റെ ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്നു. അരുൺ ഗോപി കമ്പനി നിർമ്മിക്കുന്ന രണ്ടാമതു ചിത്രം കൂടിയാണിത്. ആദ്യ ചിത്രമായ മെൽ കൗ പോണ്ടിച്ചേരി നിർമ്മാണത്തിൻ്റെ അവസാന ഘട്ടത്തിലാണ്. കൊച്ചി, ഇടപ്പള്ളി അഞ്ചു മനദേവീ ക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങിൽ ശ്രീ ഖാലിദ് നാലകത്തും ചിത്രത്തിലെ അഭിനേതാക്കളും അണിയറപ്രവർത്തകരും ചേർന്ന് ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ആരംഭം കുറിച്ചത്. പ്രശസ്‌ത നിർമ്മാതാവ് ആൻ്റെണി പെരുമ്പാവൂർ സ്വിച്ചോൺ കർമ്മവും, നിതേഷ് നായർ ഫസ്റ്റ് ക്ലാപ്പും നൽകിയതോടെ ചിത്രീകരണത്തിനു തുടക്കമായി.

ചലച്ചിത്ര പ്രവർത്തകർ, അണിയറപ്രവർത്തകർ, ബന്ധുമിത്രാദികൾ എന്നിവരുടെ നിറസാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങുകൾ അരങ്ങേറിയത്.

 പ്രൈവറ്റ് ഡിറ്റക്ടീവ് ചാണ്ടിക്കുഞ്ഞ് ഒരു കേസ് ഏറ്റെടുക്കുന്നതും അതിൻ്റെ ഇൻവസ്റ്റി ഗേഷനും മുഴുനീള കോമഡി ത്രില്ലറായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. സൈജുക്കുറുപ്പിൻ്റെ തികച്ചും വൈവിധ്യമാർന്ന കഥാപാത്രമാണ് ഇതിലെ പ്രൈവറ്റ് ഡിറ്റക്ടീവ് ചാണ്ടിക്കുഞ്ഞ്. സായ് കുമാർ, അൽത്താഫ് സലിം, ഹരിശ്രീ അശോകൻ, സുധീഷ്, അഭിറാം രാധാകൃഷ്ണൻ, മധുപാൽ, പ്രശസ്‌ത സംഗീത സംവിധായകൻ ഷാൻ റഹ്‌മാൻ, ജയകൃഷ്ണൻ, രാജേഷ് ശർമ്മ, ഷാജു ശ്രീധർ, അഖിൽ (പാൻ ഇന്ത്യൻ), ഷമീർ ഖാൻ, റിയാ ജിത്തു, വിൻസി അലോഷ്യസ്, ആൽഫി പഞ്ഞിക്കാരൻ, ഉത്തരാ ഉണ്ണി, ശ്രീരേഖ എന്നിവരും പ്രധാന വേഷങ്ങളിലെ

ത്തുന്നു. ഇവർക്കൊപ്പം ധ്യാൻ ശ്രീനിവാസനും, പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സംഗീതം – സനൽ ദേവ്.

ഛായാഗ്രഹണം – സനീഷ് സ്‌റ്റാൻലി.

എഡിറ്റിംഗ് – രതീഷ് രാജ്. 

കലാസംവിധാനം – ജീമോൻ.

മേക്കപ്പ് – സെന്തിൽ.

കോസ്റ്റ്യും ഡിസൈൻ – ആരുൺ മനോഹർ.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അരുൺലാൽ.

സ്റ്റിൽസ് – രാംദാസ് മാത്തൂർ 

പ്രൊഡക്ഷൻ മാനേജർ – വിവേക്.

പ്രൊഡക്‌ഷൻ എക്സിക്കുട്ടീവ് – വിനോദ് വേണുഗോപാൽ

പ്രൊഡക്‌ഷൻ കൺട്രോളർ – ഷഹാബ് വെണ്ണല. 

കൊച്ചിയിലും പരിസരങ്ങളിലുമായി പൂർത്തിയാകും.

വാഴൂർ ജോസ് 

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7