gnn24x7

“അറാട്ട് 2026 മെഗാ ഫെസ്റ്റിവൽ” സെപ്റ്റംബർ 26ന് : യൂറോപ്പിലെ ഏറ്റവും വലിയ കാഷ് പ്രൈസുമായി ഇന്റർനാഷണൽ വടംവലി ചാമ്പ്യൻഷിപ്പ്

0
148
gnn24x7

അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ കായിക-സാംസ്കാരിക ആഘോഷങ്ങൾക്ക് പുതിയ ആവേശം പകരാൻ ‘അറാട്ട് 2026 മെഗാ ഫെസ്റ്റിവൽ’ ഒരുങ്ങുന്നു. സെപ്റ്റംബർ 26ന് ഗോർമൻസ്റ്റൺ പാർക്കിൽ നടക്കുന്ന മെഗാ ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായി TIIMS Season 2 International വടംവലി ചാമ്പ്യൻഷിപ്പ് അരങ്ങേറും. കേരള രാഷ്ട്രീയത്തിലെ യുവതാരവും ജനപ്രതിനിധിയുമായ ചാണ്ടി ഉമ്മനാണ് അറാട്ട് 2026ന്റെ മുഖ്യാതിഥിയായി എത്തുന്നത്.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നുമാത്രമല്ല, അന്താരാഷ്ട്ര തലത്തിൽ നിന്നുള്ള ടീമുകളെയും പങ്കെടുപ്പിച്ച് ശക്തമായ മത്സരമാണ് സംഘാടകർ ലക്ഷ്യമിടുന്നത്. വടംവലി പ്രേമികൾക്ക് ആവേശകരമായ പോരാട്ടം സമ്മാനിക്കുന്നതിനൊപ്പം യൂറോപ്പിലെ മലയാളി സമൂഹത്തിന്റെ കൂട്ടായ്മയും കായികമികവും ഒരേ വേദിയിൽ എത്തിക്കുന്നതായിരിക്കും ചാമ്പ്യൻഷിപ്പ്.

വടംവലി ചാമ്പ്യൻഷിപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത ആകർഷകമായ സമ്മാനത്തുകയാണ്. യൂറോപ്പിലെ ഏറ്റവും വലിയ കാഷ് പ്രൈസ് വടംവലി മത്സരമെന്ന പ്രത്യേകതയോടെയാണ് TIIMS Season 2 International Vadam Vali Championship സംഘടിപ്പിക്കുന്നത്.

ഒന്നാം സമ്മാനം: €5001
രണ്ടാം സമ്മാനം: €2001
മൂന്നാം സമ്മാനം: €1001
നാലാം സമ്മാനം: €501

കായിക ആവേശത്തിനൊപ്പം കുടുംബസമേതം ആസ്വദിക്കാവുന്ന മെഗാ ഫെസ്റ്റിവൽ

വടംവലി ചാമ്പ്യൻഷിപ്പിനൊപ്പം നിരവധി വിനോദപരിപാടികളും അറാട്ട് 2026ന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. TIIMS Season 2 International Vadham Vali Championship, Cinematic Dance Competition, Adults & Kids Fashion Show, DJ, Fun Fairs, Food & Shopping Stalls തുടങ്ങിയ വിവിധ പരിപാടികൾ ദിവസം മുഴുവൻ സന്ദർശകർക്ക് ആസ്വദിക്കാം.

Indian Family Association (IFA), Tug of War Ireland – India Malayalam Segment, AIC – Ardee Indian Community Co. Louth, The Indian Community, DIRC തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. അയർലണ്ടിലെ മലയാളി സമൂഹത്തെ ഒരുമിച്ച് കൊണ്ടുവരുന്നതിനൊപ്പം ഇന്ത്യൻ സംസ്കാരം, കല, കായികം, വിനോദം എന്നിവ ആഘോഷിക്കുന്ന വലിയ സംഗമമാക്കുകയാണ് അറാട്ട് 2026ന്റെ ലക്ഷ്യം. വൈവിധ്യമാർന്ന വിനോദപരിപാടികൾ ചേർന്ന് അയർലണ്ടിലെ മലയാളി സമൂഹത്തിന് മറക്കാനാകാത്ത ഒരു ആഘോഷദിനമാക്കാൻ അറാട്ട് 2026 ഒരുങ്ങുകയാണ്.

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

gnn24x7