gnn24x7

അംഗീകാരം ലഭിച്ച മോർട്ട്ഗേജുകളുടെ എണ്ണത്തിൽ വൻ ഇടിവ്

0
403
gnn24x7

ഡബ്ലിൻ: ബാങ്കിംഗ് ആൻഡ് പേയ്‌മെന്റ് ഫെഡറേഷൻ ഓഫ് അയർലണ്ടിന്റെ (ബിപിഎഫ്‌ഐ) കണക്കനുസരിച്ച്, ഏപ്രിലിൽ അംഗീകരിച്ച മോർട്ട്‌ഗേജുകളുടെ എണ്ണത്തിൽ വൻ കുറവ്. മാർച്ചിലെ കണക്കുകളെ അപേക്ഷിച്ച് 5.9 ശതമാനം ഇടിഞ്ഞ് 4,304 ആയി.

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ മാസം അംഗീകരിച്ച മൊത്തം മോർട്ട്ഗേജുകളുടെ 53.3 ശതമാനം (2,296) ഫസ്റ്റ് ടൈം ബയർ (എഫ്ടിബി) മോർട്ട്ഗേജുകളാണ്.അതേസമയം, mover പർച്ചേസുകൾ 21.4 ശതമാനമാണ് (923).

ആകെ 1.2 ബില്യൺ യൂറോ മോർട്ട്ഗേജുകൾ ഏപ്രിലിൽ അംഗീകരിച്ചു. അതിൽ 645 ദശലക്ഷം യൂറോ FTB-കൾക്കും 287 ദശലക്ഷം യൂറോ mover പർചെഴ്സ് ആയിരുന്നു. മാർച്ചിനെ അപേക്ഷിച്ച് ഈ മാസം അംഗീകരിച്ച മോർട്ട്ഗേജുകളുടെ ശരാശരി മൂല്യം 3.7 ശതമാനം കുറഞ്ഞു. എന്നാൽ 2021 ഏപ്രിലിലെ കണക്കുകളിൽ ഇത് 6.9 ശതമാനം ഉയർന്നു.

“ഞങ്ങളുടെ ഏറ്റവും പുതിയ മോർട്ട്ഗേജ് കണക്കുകൾ വളർച്ചയിൽ മാന്ദ്യം കാണിക്കുന്നുണ്ടെങ്കിലും, ചരിത്രപരമായി ഉയർന്ന തലത്തിൽ മാർക്കറ്റ് പ്രവർത്തിക്കുന്ന പശ്ചാത്തലത്തിൽ ഇത് നോക്കേണ്ടത് പ്രധാനമാണ്. അതിനാൽ ഇത്തരത്തിൽ ചില ഇടിവുകൾ കാണുന്നത് അപ്രതീക്ഷിതമല്ല”-ബിപിഎഫ്ഐ ചീഫ് എക്സിക്യൂട്ടീവ് ബ്രയാൻ ഹെയ്സ് പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here