gnn24x7

ശരാശരി ഭവന പുനർനിർമ്മാണ ചെലവ് കഴിഞ്ഞ വർഷത്തേക്കാൾ 12% വർദ്ധിച്ചു; ഏറ്റവും കൂടുതൽ ഡബ്ലിനിൽ

0
82
gnn24x7

ഒരു വീട് പുനർനിർമിക്കുന്നതിനുള്ള ശരാശരി ചെലവ് കഴിഞ്ഞ വർഷത്തേക്കാൾ 12% വർദ്ധിച്ചതായി അയർലണ്ടിലെ സൊസൈറ്റി ഓഫ് ചാർട്ടേഡ് സർവേയർസിന്റെ പുതിയ പഠനം കണ്ടെത്തി.കഴിഞ്ഞ 12 മാസത്തെ വർദ്ധനയുടെ 21% നിരക്കിനേക്കാൾ കുറവാണിത്. വിവിധ തരത്തിലുള്ള വീടുകൾ പുനർനിർമിക്കുന്നതിനുള്ള ചെലവിന്റെ വർധന നിരക്കിൽ കാര്യമായ വ്യത്യാസങ്ങൾ കണ്ടെത്തി.നിർമ്മാണ തൊഴിലാളികളുടെ കുറവും ബിൽഡർമാരുടെ ഉയർന്ന ഡിമാൻഡുമാണ് വർധനവിന് കാരണം. ഒരു ചതുരശ്ര മീറ്ററിന് ഏറ്റവും ഉയർന്ന പുനർനിർമ്മാണ ചെലവ് ഡബ്ലിനിലാണ്.

വീടുടമകൾ അവരുടെ വീട് മതിയായ രീതിയിൽ ഇൻഷുറൻസ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് SCSI പറഞ്ഞു. വീടുകളുടെ മൊത്തമായോ ഭാഗികമായോ നാശനഷ്ടം സംഭവിക്കുന്ന സാഹചര്യത്തിൽ, ഇൻഷുറൻസ് പോളിസിക്ക് കീഴിൽ അവർ പരിരക്ഷ നേടാനാകും. രാജ്യത്തെ ഏറ്റവും സാധാരണ 3-ബെഡ്-സെമി വീടിന്റെ പുനർനിർമ്മാണ ചെലവ്, ഏകദേശം €24,000 മുതൽ €35,000 വരെ വർദ്ധിച്ചു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7