gnn24x7

പ്രളയദുരിതാശ്വാസ വിതരണം വേഗത്തിലാക്കുന്നതിന് ക്യാബിനറ്റ് ചർച്ചകൾ നടത്തുമെന്ന് Tánaiste

0
117
gnn24x7

ബേബെറ്റ് കൊടുങ്കാറ്റിൽ നാശം വിതച്ച പ്രദേശങ്ങളിലെ ആളുകൾക്കുള്ള പ്രളയ ദുരിതാശ്വാസ ധനസഹായം ത്വരിതപ്പെടുത്തുന്നതിന് ക്യാബിനറ്റ് അടിയന്തിര ചർച്ചകൾ നടത്തുമെന്ന് Tánaiste Micheal Martin പറഞ്ഞു. സാമ്പത്തിക സഹായം മതിയാകില്ല എന്ന വിമർശനങ്ങൾക്കിടയിലാണ് തീരുമാനം. വ്യക്തികൾക്കും ബിസിനസുകൾക്കുമായി രണ്ട് പിന്തുണാ സ്കീമുകൾ നിലവിലുണ്ടെന്ന് മാർട്ടിൻ പറഞ്ഞു. നാശത്തിന്റെ തീവ്രത കണക്കിലെടുത്ത് വിലയിരുത്തലുകൾ നടത്തുകയാണ്. ഫണ്ടുകൾ ലഭ്യമാണെന്നും എത്രയും വേഗം അവ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

മിഡിൽടണിൽ സമഗ്രമായ വെള്ളപ്പൊക്ക പ്രതിരോധ പദ്ധതിക്കായുള്ള പ്ലാനിങ് ആപ്ലിക്കേഷൻ അടുത്ത വർഷം ആദ്യം ആരംഭിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. എന്നാൽ പദ്ധതിക്ക് ഗ്യാരണ്ടീഡ് സമയപരിധി ഇല്ല. കോർക്കിലെയും വാട്ടർഫോർഡിലെയും ചില ഭാഗങ്ങളിൽ വെള്ളപ്പൊക്കത്തിന്റെ ഫലമായുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ കുറച്ച് സമയമെടുക്കുമെന്ന് മൈക്കൽ മഗ്രാത്ത് പറഞ്ഞു, എന്നാൽ ആഘാതത്തിൽ പെട്ടവർക്ക് ഉടൻ സഹായം ലഭ്യമാക്കും. സാമ്പത്തിക സഹായം ആവശ്യമുള്ളവർക്ക് അടുത്ത ആഴ്ച മുതൽ അത് ലഭിക്കുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7