gnn24x7

കാവൻ ഡേ ഇന്ന് വൈകിട്ട്

0
109
gnn24x7

കാവൻ ഇന്ത്യൻ അസോസിയേഷൻ എല്ലാവർഷവും നടത്തിവരാറുള്ള വാർഷിക ആഘോഷം ഇന്ന് വൈകീട് ബലിഹായ്‌സ് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. അസോസിയേഷന്റെ പതിനഞ്ച് വർഷം പൂർത്തിയായത് കൊണ്ട് തന്നെ വളരെ വിപുലമായ പരിപാടികളാണ് നടക്കുന്നത്.

വൈകിട്ട് ആറുമണിക്ക് സെനറ്റർ ജോ റെയ്‌ലി പരിപാടികൾ ഉദ്ഘാടനം ചെയ്യും. മുൻകാല പ്രെസിഡന്റുമാരെ ആദരിക്കുന്ന ചടങ്ങിൽ കാവൻ ഇന്ത്യൻസിന്റെ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറും.

റോയൽ കാറ്ററേഴ്സ് ഒരുക്കുന്ന വിഭവ സമൃദ്ധമായ ഭക്ഷണവും ശേഷം M50 ബാൻഡിന്റെ ഗാനമേളയും അരങ്ങേറും.

കഴിഞ്ഞ 15 വർഷമായി കാവൻ മോനഹാൻ മലയാളികളുടെ സാമൂഹിക സാംസ്കാരിക കല രംഗങ്ങളിലെ പൊതുവേദിയായ അസോസിയേന്റെ വാർഷിക പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി അസോസിയേഷൻ പ്രസിഡന്റ് ഫവാസ് മാടശ്ശേരി, സെക്രട്ടറി പ്രീതി ജോജോ, ട്രെഷറർ അബിൻ ക്ലമെന്റ് എന്നിവർ അറിയിച്ചു.

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7