gnn24x7

അയര്‍ലണ്ടില്‍ ‘വിപ്ലവ സ്പിരിറ്റ്’, മഹാറാണി എന്ന് പേര്; കേരളവുമായുള്ള ബന്ധമെന്ത്?

0
266
gnn24x7

ചൊവ്വാഴ്ച രാവിലെ മുതല്‍ കേരളത്തിലെ സോഷ്യല്‍ മീഡിയ ചര്‍ച്ച ഇടങ്ങളില്‍ സജീവമാണ് അയര്‍ലണ്ടില്‍ നിന്നുള്ള ‘മഹാറാണി’ ജിന്‍. മഹാറാണി ജിന്നിന്റെ കുപ്പിയിലാവട്ടെ മലയാളത്തില്‍ വിപ്ലവ സ്പിരിറ്റ് എന്ന എഴുതിയിട്ടുമുണ്ട്. സംഭവം ഇതാണ്.

അയര്‍ലണ്ടിലെ റിബല്‍ സിറ്റി ഡിസ്റ്റിലറിയാണ് മഹാറാണി ജിന്ന് പുറത്തിറക്കിയത്. കോര്‍ക്ക് പ്രദേശത്താണ് ഈ ഡിസ്റ്റിലറി പ്രവര്‍ത്തിക്കുന്നത്. ഈ വര്‍ഷമാണ് കോര്‍ക്ക് സ്വദേശി റോബര്‍ട്ട് ബാരറ്റും മലയാളിയായ ഭാര്യ ഭാഗ്യയും ചേര്‍ന്ന് ഡിസ്റ്റിലറി ആരംഭിച്ചത്. കോര്‍ക്ക്, കേരള സംസ്‌കാരങ്ങളുടെ മിശ്രിതമാണ് മഹാറാണി ജിന്നെന്നാണ് ഡിസ്റ്റിലറി പറയുന്നത്.

മലയാളികള്‍ ബബ്ലൂസ് നാരങ്ങ എന്ന് വിളിക്കുന്ന പോമെലോ പഴം, കറുവപ്പട്ട, ജാതിക്ക എന്നിവ ഉപയോഗിച്ചാണ് ഈ പ്രീമിയം ജിന്ന് നിര്‍മ്മിക്കുന്നത്. ഈ പഴങ്ങള്‍ നല്‍കുന്നതാവട്ടെ കേരളത്തിലെ സ്ത്രീകള്‍ കൂട്ടായി കൃഷി ചെയ്യുന്നിടങ്ങളില്‍ നിന്നുമാണ്. കേരളത്തിലെ വിപ്ലവകാരികളായ സ്ത്രീകള്‍ നല്‍കുന്ന ഉത്പ്പന്നങ്ങള്‍ കൊണ്ട് നിര്‍മ്മിച്ചതിനാലാണ് വിപ്ലവ സ്പിരിറ്റെന്ന് വിളിക്കുന്നതെന്നും വെബ്‌സൈറ്റില്‍ പറയുന്നു.

നിലവില്‍ ഓണ്‍ലൈന്‍ വഴിയും തെരഞ്ഞെടുക്കപ്പെട്ട ഔട്ട്‌ലെറ്റുകള്‍ വഴിയുമാണ് അയര്‍ലണ്ടില്‍ വിപണനം നടത്തുന്നത്. പുതിയ ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അഭിമാനമുണ്ടെന്നും റോബര്‍ട്ട് ബാരറ്റ് പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here