gnn24x7

ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് നിയമം പാസാക്കി യൂറോപ്യൻ പാർലമെന്റ്

0
83
gnn24x7

യൂറോപ്പിലുടനീളം ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ നിയമങ്ങൾ യൂറോപ്യൻ പാർലമെന്റ് പാസാക്കി.The Urban Wastewater Treatment Directive, സൂക്ഷ്മ മലിനീകരണം നീക്കം ചെയ്യുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കാൻ രാജ്യങ്ങൾക്ക് നിർദ്ദേശം നൽകും. 420 എംഇപിമാർ നിയമനിർമ്മാണത്തിന് അനുകൂലമായി വോട്ട് ചെയ്തു, 62 പേർ എതിർത്തു.84 പേർ വിട്ടുനിന്നു.

യൂറോപ്യൻ യൂണിയനിൽ ഉടനീളം നിയമം നടപ്പിലാക്കാൻ തുടങ്ങുന്നതിന് മുമ്പ് അന്തിമ അംഗീകാരത്തിന് അംഗരാജ്യങ്ങളുമായുള്ള ചർച്ചകൾ ഉടൻ ആരംഭിക്കും.30 വർഷത്തിനിടയിലെ യൂറോപ്യൻ യൂണിയൻ ജലനയത്തിലെ ഏറ്റവും പ്രധാനപ്പെട്ട പുനഃപരിശോധനകളിലൊന്നായാണ് പുതിയ നിയമത്തെ വിശേഷിപ്പിക്കുന്നത്.ഇത് നടപ്പാക്കിയാൽ, യൂറോപ്പിലുടനീളം നഗര മാലിന്യ സംസ്കരണ നിലവാരം മെച്ചപ്പെടുത്തും. യൂറോപ്യൻ കമ്മീഷൻ പറയുന്നതനുസരിച്ച്, ഈ മലിനീകരണത്തിന്റെ 92% ഫാർമസ്യൂട്ടിക്കൽസ്, കോസ്മെറ്റിക്സ് എന്നിവയിൽ നിന്നാണ്. യൂറോപ്പിലുടനീളമുള്ള മലിനജല ശുദ്ധീകരണ പ്ലാന്റുകൾ 2040-ഓടെ ഊർജ്ജ ന്യൂട്രൽ ആകുന്നതും ഈ നിർദ്ദേശത്തിൽ ഉൾപ്പെടുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

gnn24x7