gnn24x7

അയർലണ്ട് മലയാളി ജോബി ജോയ് നിർമ്മിച്ച ‘e- വലയം’, ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ അയർലണ്ടിന്റെ സമാപന ചിത്രം

0
1041
gnn24x7

അയർലണ്ട് മലയാളി ജോബി ജോയ് വിലങ്ങൻപാറ നിർമ്മിച്ച ചലച്ചിത്രം e- വലയത്തിനെ തേടി അന്താരാഷ്ട അംഗീകാരം. 13ആം ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ അയർലണ്ടിന്റെ സമാപന ചിത്രമായിട്ടാണ് e- വലയത്തിനെ തെരഞ്ഞെടുത്തു. അയർലണ്ട് മലയാളികൾക്ക് അഭിമാന നിമിഷമാകുകയാണ് ചിത്രത്തിന് ലഭിച്ച ഈ നേട്ടം. വിവിധ ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള ചിത്രങ്ങളെ പിന്തള്ളിയാണ് e- വലയം ഫിലിം ഫെസ്റ്റിവലിന്റെ സമാപന ചിത്ര വിഭാഗത്തിൽ ഇടം നേടിയത്.

ജി.ഡി. എസ്. എൻ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ കോട്ടയം സ്വദേശിയും അയർലണ്ട് മലയാളിയുമായ ജോബി ജോയ് ചിത്രം നിർമ്മിച്ചത്.സാങ്കേതിക യുഗത്തിൽ ഇന്റർനെറ്റിന്റെയും മൊബൈൽ ഫോണിന്റെയും ചതിക്കുഴികളെ കുറിച്ചാണ് ചിത്രം പ്രതിപാദിക്കുന്നത്. നവാഗത നായിക ആഷ്ലി ഉഷ, രൺജി പണിക്കർ, നന്ദു, ഷാലു റഹിം, മുത്തുമണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രേവതി എസ്. വർമ്മയാണ് കഥയെഴുതി സംവിധാനം ചെയ്തത്.

സിനിമയിലെ വെള്ളോടിൻ കിങ്ങിണിയാണ് എന്ന ആദ്യ ഗാനം സോഷ്യൽ മീഡിയകളിൽ വൈറലായി കഴിഞ്ഞു. റഫീഖ് അഹമ്മദ് ആണ് ഗാനങ്ങൾ എഴുതിയിരിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ജെറി അമൽ ദേവ് സംഗീത നൽകിയ ഗാനം ഇരുകൈകളും നീട്ടി മലയാളികൾ സ്വീകരിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here