gnn24x7

FICI Indian Day Festival ആഗസ്റ്റ് 21ന്

0
436
gnn24x7

ഡബ്ലിൻ: ഇന്ത്യയുടെ 76ആം സ്വാതന്ത്ര്യദിനം പ്രൗഡഗംഭീരമായി ആഘോഷിക്കാൻ ഒരുങ്ങി Federation of Indian Communities in Ireland(FICI). FICI- അപെക്‌സ് ഇന്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷന്റെ India Day Festival ആഗസ്റ്റ് 21 ഞായറാഴ്ച നടക്കും.

ഓഗസ്റ്റ് 21ന് രാവിലെ 11.30 മുതൽ വൈകീട്ട് 5:00 മണി വരെ ഡബ്ലിൻ Merrion Square Park ലാണ് ആഘോഷ പരിപാടികൾ നടക്കുക. സ്വാതന്ത്ര്യദിനവും ആസാദി കാ അമൃത് മഹോത്സവത്തിന്റെ ആഘോഷങ്ങളും സംയുക്തമായിട്ടാണ് നടക്കുക.

സംഗീതം, നൃത്തം, ടാലന്റ് ഷോ, വിവിധ സാംസ്കാരിക പരിപാടികൾ എന്നിവ ഫെസ്റ്റിന്റെ മാറ്റ് കൂട്ടും. വൈവിധവും രുചികൾ വിളമ്പുന്ന ഫുഡ് സ്റ്റാളുകളും കൗതുകമുണർത്തുന്ന എക്‌സിബിഷൻ സ്റ്റാളുകളുമാണ് മറ്റൊരു ആകർഷണം. ഇന്ത്യൻ വൈവിധ്യവും സാംസ്‌കാരവും സമന്വയിക്കുന്ന ഫെസ്റ്റിലേക്ക് പ്രവേശനം സൗജന്യമാണ്. ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കലാക്കാരന്മാർ ആഗസ്റ്റ് 5ന് മുൻപ് വിവരങ്ങൾ രജിസ്റ്റർ ചെയ്യണം.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

0899598277, 0851667794, 0874533556, 0872224810, 0863036564.

വെബ്സൈറ്റ് : http://www.ficiireland.org

Facebook:

Email: geninfo@ficiireland.org, cultural@ficiireland.org

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here