ഡബ്ലിൻ: ഇന്റർമീഡിയറ്റ് കപ്പ് സെമിഫൈനലിൽ ഫിൻഗ്ലാസ് ക്രിക്കറ്റ് ക്ലബ് ഫിൻഗ്ലാസ്-1ഉം കിൽക്കെന്നി -1ഉം ഏറ്റുമുട്ടും.
📅 ഓഗസ്റ്റ് 9, ഞായറാഴ്ച
🕐 ഉച്ചയ്ക്ക് 1 മണിക്ക്
📍 പോപ്പിൻട്രീ പാർക്ക്
ഫൈനൽ പ്രവേശനം ലക്ഷ്യമിട്ടുള്ള നിർണായക മത്സരത്തിനാണ് ഇരുടീമുകളും ഇറങ്ങുന്നത്.
നോർത്ത് ഡബ്ലിനിലെ അതിവേഗം വളരുന്ന ക്രിക്കറ്റ് ക്ലബ്ബുകളിലൊന്നായ ഫിംഗ്ലസ് ക്രിക്കറ്റ് ക്ലബ് (FCC) പത്ത് വർഷത്തെ മികവിന്റെ നിറവിൽ പുതിയ സീസണിലേക്ക് ഒരുങ്ങുക കൂടിയാണ്. 2015ൽ കുട്ടികൾക്കായുള്ള ക്ലബ്ബായി ആരംഭിച്ച FCC ഇന്ന് മുതിർന്നവർക്കും കുട്ടികൾക്കും വനിതാ താരങ്ങൾക്കും പരിശീലനവും മത്സരാവസരങ്ങളും ഒരുക്കുന്ന സജീവ ക്രിക്കറ്റ് ക്ലബ്ബായി വളർന്നു.
നിലവിൽ ക്ലബ്ബിന് രണ്ട് മുതിർന്ന ടീമുകൾ Cricket Leinster ലീഗിലും, അണ്ടർ-15, അണ്ടർ-13 വിഭാഗങ്ങളിലായി കുട്ടികളുടെ ടീമുകളും മത്സരിക്കുന്നുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ ടീമുകളുടെ എണ്ണത്തിലും അംഗങ്ങളുടെ എണ്ണത്തിലും ശ്രദ്ധേയമായ വളർച്ചയാണ് ക്ലബ് കൈവരിച്ചത്.
2018ൽ FCCയുടെ ആദ്യ മുതിർന്ന ടീമായ Finglas 1 ലീഗ് മത്സരങ്ങൾക്ക് തുടക്കം കുറിച്ചു. 2018 സീസണിൽ Division 15 ലീഗിൽ റണ്ണറപ്പ്, Minor Cup റണ്ണറപ്പ്, Russell Court Trophy റണ്ണറപ്പ് എന്നീ നേട്ടങ്ങൾ സ്വന്തമാക്കി.
2019ൽ മികച്ച പ്രകടനം തുടർന്ന Finglas 1,Division 14 ചാമ്പ്യന്മാരായി. എല്ലാ മത്സരങ്ങളിലും വിജയിച്ച് സ്വന്തമാക്കിയ ഈ കിരീടത്തോടെ ടീം Division 11ലേക്ക് പ്രമോഷനും നേടി.
2022 സീസണിലും FCC മികച്ച നേട്ടങ്ങൾ സ്വന്തമാക്കി. മൂന്ന് മുതിർന്ന ടീമുകളും നാല് യൂത്ത് ടീമുകളും മത്സരിച്ച സീസണിൽ ക്ലബ്ബിന് നാല് ട്രോഫികൾ നേടാനായി. Division 12, Division 15 ലീഗ് ചാമ്പ്യൻഷിപ്പുകൾ സ്വന്തമാക്കിയ FCC Minor-2 Cup ചാമ്പ്യന്മാരാവുകയും Division 20ൽ റണ്ണറപ്പാവുകയും ചെയ്തു. കൂടാതെ അണ്ടർ-11 Cubs Mixed Cup A ലീഗിലും FCC കിരീടം നേടി.
2015 മുതൽ Cricket Leinster മത്സരരംഗത്തുള്ള ഫിംഗ്ലസ് ക്രിക്കറ്റ് ക്ലബ്, കുട്ടികളിൽ നിന്ന് മുതിർന്നവരിലേക്കും വനിതാ താരങ്ങളിലേക്കും ക്രിക്കറ്റിനോട് താൽപര്യമുള്ള എല്ലാവർക്കുമായി പരിശീലനവും അവസരങ്ങളും ഒരുക്കുകയാണ്.
ക്ലബ്ബിന്റെ സ്വന്തം ഹോം ഗ്രൗണ്ട് എന്ന സ്വപ്നവും യാഥാർഥ്യത്തിലേക്ക് അടുക്കുകയാണ്. Balbutcher Lane, Poppintree Park മേഖലയിൽ ഹോം ഗ്രൗണ്ട് ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ക്ലബ് മുന്നോട്ടുകൊണ്ടുപോകുന്നത്.
പുതിയ സീസണിലേക്കുള്ള പരിശീലനം നവംബർ മുതൽ ആരംഭിക്കും. ക്രിക്കറ്റിൽ താൽപര്യമുള്ള കുട്ടികൾക്കും യുവാക്കൾക്കും മുതിർന്നവർക്കും വനിതാ താരങ്ങൾക്കും FCCയുടെ ഭാഗമാകാൻ അവസരമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: സെക്രട്ടറി: ശ്യാം മോഹൻ- +353 87 754 9269
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2



































