gnn24x7

ഡബ്ലിനിൽ പരക്കെ സംഘർഷം; പോലീസിന് നേരെ ആക്രമണം; പ്രതിഷേധക്കാർ വാഹനങ്ങൾ കത്തിച്ചു

0
318
gnn24x7

ഡബ്ലിനിലെ പാർനെൽ സ്‌ക്വയറിനു സമീപം സ്ത്രീക്കും കുട്ടികൾക്കും നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് നഗരത്തിൽ നടന്ന പ്രതിഷേധം അക്രമസക്തമായി. പ്രതിഷേധക്കാർ നിരവധി ഗാർഡകളെ ആക്രമിക്കുകയും, വാഹനം കത്തിക്കുകയും ചെയ്തു. O’Connell Street ന്റെയും പാർനെൽ സ്‌ക്വയർ ഈസ്റ്റിന്റെയും ജംഗ്ഷനിൽ നടന്ന പ്രതിഷേധത്തിൽ ഗാർഡയ്ക്ക്നേരെ പടക്കം പൊട്ടിക്കുകയും ചെയ്തു. ചിലർ ഉദ്യോഗസ്ഥർക്ക് നേരെ കുപ്പികൾ എറിഞ്ഞു.

ഡബ്ലിൻ ബസും ലുവാസ് ട്രാമും പ്രതിഷേധാക്കർ കത്തിച്ചു. എല്ലാ ഡബ്ലിൻ ബസ്, ലുവാസ് സർവീസുകളും രാത്രി നിർത്തിവച്ചു. ചില കടകൾ കൊള്ളയടിച്ചു. ഐറിഷ് റെയിൽ Tara St സ്‌റ്റേഷൻ മണിക്കൂറുകളോളം അടച്ചിട്ടു. ആക്രമണം നടത്തിയത് ഒരു വിദേശ പൗരനാണെന്ന് സംശയത്തെ തുടർന്ന്, കുടിയേറ്റ വിരുദ്ധ പ്രതിഷേധമായി മാറിയെന്നും ഗാർഡായി പറയുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രതി 20 വർഷം മുമ്പ് ഈ രാജ്യത്ത് വന്ന ഒരു ഐറിഷ് പൗരനാണെന്ന് മനസ്സിലാക്കുന്നു. പബ്ലിക് ഓർഡർ യൂണിറ്റ് ഉൾപ്പെടെയുള്ള സ്പെഷ്യലിസ്റ്റ് യൂണിറ്റുകളെ പ്രദേശത്ത് വിന്യസിച്ചു.

ഡബ്ലിനിലെ തെരുവുകളിൽ ആളുകൾ ആക്രമണം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അവരോട് പിന്മാറാൻ താൻ ആഹ്വാനം ചെയ്തതായും Tánaiste Micheál Martin പറഞ്ഞു. ആക്രമണത്തിന് പിന്നിൽ തീവ്രവാദ പ്രേരണ തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. രാത്രി 11 മണിക്ക് മുമ്പ് സ്ഥിതി നിയന്ത്രണവിധേയമായി, അശാന്തിയിൽ കാര്യമായ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ചീഫ് സൂപ്രണ്ട് പാട്രിക് മക്മെനാമിൻ പറഞ്ഞു. ഓഫീസർമാർക്കും ഗാർഡ കാറുകൾക്കും നേരെയുള്ള ആക്രമണങ്ങളെ ഗാർഡ കമ്മീഷണർ അപലപിച്ചു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7