gnn24x7

അയർലണ്ടിലുടനീളം കനത്ത മഴയ്ക്ക് സാധ്യത; വിവിധ കൗണ്ടികൾക്ക് സ്റ്റാറ്റസ് യെല്ലോ മഴ മുന്നറിയിപ്പ് നൽകി

0
859
gnn24x7

ഇന്ന് രാജ്യത്തുടനീളം വ്യാപകമായ കനത്ത മഴയും ഇടിമിന്നലോടുകൂടിയ മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്.Met Éireann മൂന്ന് വ്യത്യസ്ത കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകി. കൂടാതെ വിവിധയിടങ്ങളിൽ വെള്ളപ്പൊക്കവും യാത്രാ തടസ്സവും ഉണ്ടാകുമെന്നും പറയുന്നു.കാർലോ, കിൽകെന്നി, ലാവോയിസ്, ഓഫാലി, വെക്സ്ഫോർഡ്, ഗാൽവേ, മൺസ്റ്റർ എന്നിവിടങ്ങളിൽ സ്റ്റാറ്റസ് യെല്ലോ മഴ മുന്നറിയിപ്പ് ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ നാളെ പുലർച്ചെ 3 മണി വരെ പ്രാബല്യത്തിൽ വരും. വൈകുന്നേരങ്ങളിൽ കനത്ത ഇടിയും മഴയുമുണ്ടാകും.

കാവൻ, ഡൊണെഗൽ, മൊനഗാൻ, ഡബ്ലിൻ കിൽഡെയർ, ലോംഗ്‌ഫോർഡ്, ലൗത്ത്, മീത്ത്, വെസ്റ്റ്മീത്ത്, വിക്ലോ, ലെട്രിം, മയോ, റോസ്‌കോമൺ, സ്ലിഗോ എന്നിവിടങ്ങളിൽ സ്റ്റാറ്റസ് യെല്ലോ മഴ മുന്നറിയിപ്പ് വൈകുന്നേരം 5 മണിക്ക് പ്രാബല്യത്തിൽ വരും.മുന്നറിയിപ്പ് നാളെ രാവിലെ 6 മണി വരെ തുടരും. കനത്ത മഴ കാരണം വിവിധ സ്ഥലങ്ങളിൽ വെള്ളപ്പൊക്കത്തിനും കിഴക്കൻ തീരങ്ങളിൽ ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്.

മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുകയും വൈദ്യുതി മുടക്കം, യാത്രാ തടസ്സം, കെട്ടിടങ്ങൾക്ക് കേടുപാടുകൾ എന്നിവ ഉണ്ടായേക്കാം. ലെയിൻസ്റ്ററിലും മൺസ്റ്ററിലും ഇന്ന് രാത്രി 9 മണി മുതൽ നാളെ രാവിലെ 6 മണി വരെ സ്റ്റാറ്റസ് യെല്ലോ കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz

gnn24x7