gnn24x7

രാജ്യത്തുടനീളം വീടുകളുടെ വില 2.3% വർദ്ധിച്ചു; ഡബ്ലിൻ വീണ്ടും വില താഴേക്ക്

0
1557
gnn24x7

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ (സിഎസ്ഒ) കണക്കനുസരിച്ച്, ഒക്ടോബർ വരെയുള്ള വർഷത്തിൽ റെസിഡൻഷ്യൽ പ്രോപ്പർട്ടികളുടെ വില 2.3 ശതമാനം വർദ്ധിച്ചു. ഡബ്ലിനിലെ റെസിഡൻഷ്യൽ പ്രോപ്പർട്ടി വിലയിൽ 0.6% കുറവ് രേഖപ്പെടുത്തുമ്പോൾ ഡബ്ലിനിന് പുറത്ത് വില 4.5% വർദ്ധിച്ചു. 2023 ഒക്ടോബറിൽ, റവന്യൂ കമ്മീഷണർമാർക്ക് മാർക്കറ്റ് വിലയിൽ 4,604 ഭവന വാങ്ങലുകൾ ഫയൽ ചെയ്തു. 2022 ഒക്ടോബറിലെ 4,296 പർച്ചേസുകളുമായി താരതമ്യം ചെയ്യുമ്പോൾ 7.2 ശതമാനം വർധിച്ചു.

ഒക്ടോബർ വരെയുള്ള കാലയളവിൽ വാങ്ങിയ ഒരു വീടിൻ്റെ ശരാശരി വില 323,000 യൂറോയായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിൽ വീടിന്റെ ഏറ്റവും കുറഞ്ഞ ശരാശരി വില രേഖപ്പെടുത്തിയത് ലോംഗ്ഫോർഡിലാണ്, 160,000 യൂറോ. അതേസമയം ഏറ്റവും ഉയർന്ന ശരാശരി വില 630,000 യൂറോ, Dun Laoghaire- Rathdown ൽ രേഖപ്പെടുത്തി. ഈ വർഷം ഡബ്ലിനിലെ വീടുകളുടെ വില 0.7 ശതമാനവും, അപ്പാർട്ട്മെന്റുകളുടെ വില 0.4 ശതമാനം കുറഞ്ഞു. ഡബ്ലിനിലെ ഏറ്റവും ഉയർന്ന ഭവന വില വർദ്ധനവ് ഫിൻഗലിലാണ്, 0.8 ശതമാനം. Dun Laoghaire- Rathdown ൽ 1.5 ശതമാനം ഇടിവ് രേഖപ്പെടുത്തി.

ഡബ്ലിനിനു പുറത്ത് വീടുകളുടെ വില 4.5 ശതമാനവും അപ്പാർട്ട്മെന്റുകളുടെ വില 5 ശതമാനവും ഉയർന്നു. ഡബ്ലിനിനു പുറത്തുള്ള പ്രദേശങ്ങളിൽ വീടുകളുടെ വിലയിൽ ഏറ്റവും വലിയ വർധനയുണ്ടായത് മിഡ്-വെസ്റ്റിൽ (ക്ലെയർ, ലിമെറിക്ക്, ടിപ്പററി) 6.2 ശതമാനമാണ്. ഗാൽവേ, മയോ, റോസ്കോമൺ, മിഡ് ഈസ്റ്റ് (കിൽഡെയർ, ലൗത്ത്, മീത്ത്, വിക്ലോ) എന്നിവിടങ്ങളിൽ 3.5 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. 2023 ഒക്ടോബർ വരെയുള്ള 12 മാസങ്ങളിൽ ഏറ്റവും ചെലവേറിയ Eircode A94 “Blackrock” ആയിരുന്നു, ശരാശരി വില 730,000 യൂറോ. അതേസമയം, F45 “Castlerea” യുടെ ഏറ്റവും കുറഞ്ഞ വില 135,000 യൂറോ ആയി.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7