gnn24x7

അയർലണ്ടിലെ ആദ്യ സമ്പൂർണ ഇലക്‌ട്രിക് ടൗൺ ബസ് സർവീസ് അത്‌ലോണിൽ ആരംഭിച്ചു

0
262
gnn24x7

അയർലണ്ടിലെ ആദ്യത്തെ ഓൾ-ഇലക്‌ട്രിക് ടൗൺ ബസ് സർവീസിന് അത്‌ലോൺ ടൗണിൽ തുടക്കമായി. കഴിഞ്ഞ വർഷം ആരംഭിച്ച ടൗൺ ബസ് സർവീസിനെ 100 ശതമാനം ഇലക്ട്രിക് ഓപ്പറേഷനാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ശേഷം ബസ് ഐറിയൻ നടത്തുന്ന സർവീസ് ജനുവരി 29 ന് ആരംഭിക്കും. അത്‌ലോണിലെ Bus Éireann ന്റെ ഫ്ലീറ്റിലേക്ക് 11 പുതിയ ഇലക്ട്രിക് ബസുകൾ കൂടി ഉൾപ്പെടുന്നതാണ് പദ്ധതി.

അത്‌ലോണിലെ സ്റ്റേഷൻ റോഡിലെ ബസ് ഐറിയൻ ഡിപ്പോയ്ക്കുള്ളിൽ പുതുതായി നിർമ്മിച്ച വൈദ്യുതി സബ്‌സ്റ്റേഷനിൽ നിന്ന് പുതുതായി ഇൻസ്റ്റാൾ ചെയ്ത ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ ഉപയോഗിച്ച് പുതിയ ബസുകൾ ചാർജ് ചെയ്യും. ബസ് സർവീസ് പൂർണ്ണമായും ഇലക്ട്രിക് ആകുന്നത്തോടെ പ്രതിവർഷം 400,000 കിലോഗ്രാം കാർബൺ ഡയോക്സൈഡ് എമിഷൻ കുറയ്ക്കുമെന്നും നഗരത്തിനും യാത്രക്കാർക്കും ശാന്തവും വൃത്തിയുള്ളതുമായ ബസ് സർവീസ് നൽകുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.പ്രതിവാരം 10,000-ത്തിലധികം ആളുകൾ ബസ് സർവീസ് ഉപയോഗിക്കുന്നു, അത്‌ലോണിലെ ഫ്ലീറ്റ് പ്രതിവർഷം 540,000 കിലോമീറ്ററിലധികം സഞ്ചരിക്കുന്നു.

ഗതാഗത മേഖലയിൽ 2030-ഓടെ ഹരിതഗൃഹ വാതക ഉദ്‌വമനത്തിൽ 50 ശതമാനം കുറവ് കൈവരിക്കാനുള്ള അയർലണ്ടിന്റെ ആവശ്യകത നിറവേറ്റുന്നതിനായി ദേശീയ സുസ്ഥിര മൊബിലിറ്റി പോളിസിക്ക് കീഴിലുള്ള ഗതാഗത പദ്ധതികളുടെ പാക്കേജായ പാത്ത്ഫൈൻഡർ പ്രോഗ്രാമിന് കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ10 മില്യൺ യൂറോയാണ് ചെലവഴിക്കുന്നത്. എമിഷൻ രഹിത പൊതുഗതാഗതം ലഭ്യമാക്കുന്ന പുതിയ ബസുകളുടെ ഡ്രൈവിംഗ്, മെയിന്റനൻസ്, ഓപ്പറേഷൻ എന്നിവയെ കുറിച്ച് 500 മണിക്കൂറിലധികം നീണ്ട ഒരു സമഗ്ര പരിശീലന പരിപാടിക്ക് വിധേയരായിട്ടുണ്ട്. ഈ പുതിയ ഇലക്ട്രിക് ടൗൺ ബസുകളുടെ ലോഞ്ചും അത്‌ലോൺ ഡിപ്പോയുടെ വൈദ്യുതീകരണവും നിരവധി മേഖലകളിൽ പ്രധാനമാണ്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here