gnn24x7

അയർലണ്ടിലെ നാഷണൽ പീഡിയാട്രിക് ഹോസ്പിറ്റൽ 2024 അവസാനത്തോടെ തുറക്കും

0
304
gnn24x7

പുതിയ നാഷണൽ പീഡിയാട്രിക് ഹോസ്പിറ്റൽ 2024 മാർച്ചിൽ പൂർത്തിയാകുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായതിനു ശേഷം കമ്മീഷനിങ് പ്രക്രിയകൾക്കായി Children’s Health Irelandന് ഹോസ്പിറ്റൽ കൈമാറും. Children’s Health Irelandൻ്റെ അനുമതി ലഭിച്ചശേഷം 2024 അവസാനത്തോടെ ഹോസ്പിറ്റൽ തുറക്കാനാണ് സാധ്യത.

നാഷണൽ പീഡിയാട്രിക് ഹോസ്പിറ്റൽ ഡെവലപ്‌മെന്റ് ബോർഡ് (എൻപിഎച്ച്‌ഡിബി) ആഗസ്‌റ്റ് വരെ ആശുപത്രിക്കായി ചെലവഴിച്ചത് 1.1 ബില്യൺ യൂറോയാണ്. 2018-ൽ 1.4 ബില്യൺ യൂറോയുടെ ബജറ്റിന് സർക്കാർ അംഗീകാരം നൽകിയിരുന്നു. തത്സമയ കരാറായതിനാൽ ചെലവുകളെക്കുറിച്ചുള്ള കൃത്യമായ അപ്‌ഡേറ്റുകൾ ഇപ്പോൾ നൽകാൻ കഴിയില്ലെന്ന് ഇന്നത്തെ ആരോഗ്യ സംയോജന സമിതിയുടെ പ്രസ്താവനയിൽ വികസന ബോർഡ് പറഞ്ഞു. പണപ്പെരുപ്പം, ആരോഗ്യപരിപാലന നയം, സാങ്കേതികവിദ്യാ മാറ്റം, സെക്ടറൽ എംപ്ലോയ്‌മെന്റ് ഓർഡർ, കോവിഡ്-19, ബ്രെക്‌സിറ്റ് എന്നിവയുൾപ്പെടെ നിരവധി ചെലവ് സമ്മർദ്ദങ്ങൾ ഉയർന്നുവന്നിട്ടുണ്ടെന്നും പ്രസ്താവനയിൽ സൂചിപ്പിച്ചിട്ടുണ്ട്.

കെട്ടിട പദ്ധതി സമയം 17 മാസത്തേക്ക് നീട്ടിയിട്ടുണ്ട് എന്ന് എൻപിഎച്ച്‌ഡിബി ചീഫ് ഓഫീസർ David Gunning ഹെൽത്ത് കമ്മിറ്റിയെ അറിയിച്ചു. ഈ വർഷം ഓഗസ്റ്റിൽ നിർമാണം പൂർത്തിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കോവിഡ് -19 തടസ്സങ്ങൾ സൃഷ്ടിച്ചുവെന്നും സമയം നീട്ടുന്നത് അധിക ചിലവുകൾ വരുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെട്ടിടം പൂർത്തീകരിച്ചതിന് ശേഷമുള്ള കമ്മീഷനിംഗിന് കുറഞ്ഞത് ആറ് മാസമെങ്കിലും എടുക്കുമെന്നും തുടർന്ന് മൂന്ന് കുട്ടികളുടെ ആശുപത്രികളെ സംയോജിപ്പിക്കാൻ സമയമെടുക്കുമെന്നും ആരോഗ്യ വകുപ്പ് അസിസ്റ്റന്റ് സെക്രട്ടറി Derek Tierney കമ്മിറ്റിയെ അറിയിച്ചു.

അതേ സമയം ക്ലെയിമുകളുടെ പരിഹാരം വൈകുന്നത് ആശുപത്രി തുറക്കുന്നതിലും അന്തിമ ചെലവിലും പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ആശങ്കയുണ്ടെന്ന് സോഷ്യൽ ഡെമോക്രാറ്റുകളുടെ ആരോഗ്യ വക്താവ് Róisín Shortall പറഞ്ഞു.

*GNN NEWS IRELAND* നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here