അയർലണ്ട് മലയാളികൾക്ക് ഈ ഓണക്കാലം ചിരിയുടെ ഉത്സവകാലം ആകുന്നു. ഡബ്ലിനിലെ ഓണാഘോഷത്തിന് മാറ്റ് കൂട്ടാൻ ആവേശമായി കോമഡി താരം ബൈജു പുന്നപ്പറ (അയ്യപ്പ ബൈജു) ഒരുക്കുന്ന ‘The Byjus ഓണം 2022‘ മെഗാ ഷോ അരങ്ങിൽ എത്തുന്നു.
ഡബ്ലിൻ മലയാളികളുടെ കൂട്ടായ്മയായ MALAYALAM KERALA CULTURAL ASSOCIATION ന്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായാണ് ഷോ നടക്കുന്നത്ത്. സെപ്റ്റംബർ 3ന് വൈകീട്ട് 6 മണിക്ക് TALLAGHTൽ FIRHOUSE SCIENTOLOGY AUDITORIUM ലാണ് പരിപാടി നടക്കുക. കലാകാരന്മാരായ ദിലീപ് കലാഭവൻ, വിനോദ് വെഞ്ഞാറമൂട്, ഡെൽസി നൈനാൻ, ചാർലി ബഹ്‌റൈൻ എന്നിവരും സംഘത്തിൽ ഉണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:BASIL: 0877436038VIJAY: 0877211654




































