gnn24x7

രാജ്യത്തുടനീളം കുറഞ്ഞ താപനിലയും, കനത്ത മഞ്ഞ് വീഴ്ചയുമുണ്ടാകും; താപനില -3 ഡിഗ്രി വരെയാകും

0
386
gnn24x7

രാജ്യത്തെ മിക്ക കൗണ്ടികളിലും ഇന്ന് അന്തരീക്ഷbതാപനില കുറയുമെന്നും, കനത്ത മഞ്ഞ് വീഴ്ചയുണ്ടാകുമെന്നും മുന്നറിയിപ്പ്. Met Éireann എല്ലാ കൗണ്ടികൾക്കും സ്റ്റാറ്റസ് യെല്ലോ low temperature/ice warning നൽകി. ഇന്ന് വൈകുന്നേരം 5 മണിക്ക് പ്രാബല്യത്തിൽ വരും. നാളെ ഉച്ചവരെ നിലനിൽക്കും. പല പ്രദേശങ്ങളിലും താപനില -3 ഡിഗ്രിയിൽ താഴെയാകുമെന്നും കാലാവസ്ഥാ നിരീക്ഷകൻ മുന്നറിയിപ്പ് നൽകി. കനത്ത മഞ്ഞുവീഴ്ച അപകടകരമായ യാത്രാ സാഹചര്യങ്ങൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

ആൻട്രിം, ഡൗൺ, ഡെറി എന്നിവയ്ക്ക് യുകെ മെറ്റ് ഓഫീസ് യെല്ലോ ഐസ് മുന്നറിയിപ്പ് നൽകി. മുന്നറിയിപ്പ് ഇന്ന് വൈകുന്നേരം 5 മണിക്ക് ആരംഭിക്കുകയും നാളെ രാവിലെ 10 മണി വരെ തുടരുകയും ചെയ്യും.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7