gnn24x7

Malayalees In South Dublin ന്റെ “ഈസ്റ്റർ- വിഷു ആഘോഷം” ഏപ്രിൽ 13ന്

0
344
gnn24x7

Malayalees In South Dublin, Social Space Ireland , Dún Laoghaire–Rathdown County Council and Festival of Inclusion എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അയർലണ്ട് മലയാളികൾക്കായി സംഘടിപ്പിക്കുന്ന ഈസ്റ്റർ – വിഷു സെലിബ്രേഷൻ 2024 ഏപ്രിൽ 13 ശനിയാഴ്ച നടക്കും.Cabinteely Community Hall ൽ വൈകുന്നേരം 5 മണി മുതൽ 9.30 മണി വരെയാണ് പരിപാടി നടക്കുക. ലൈവ് മ്യൂസിക്, മറ്റ് സാംസ്കാരിക പരിപാടികൾ, രുചികരമായ ഇന്ത്യൻ ഭക്ഷണ വിരുന്ന് എന്നിവ ആഘോഷത്തിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്.

വൈകുന്നേരം അഞ്ച് മണിയോടെ സാംസ്കാരിക പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് 5.30ന് ഭക്ഷണ വിരുന്ന് ആരംഭിക്കും. വൈവിധ്യമാർന്ന പലഹാരങ്ങളും, ഈസ്റ്റർ- വിഷു സ്‌പെഷ്യൽ ത്രീ കോഴ്‌സ് ഡിന്നറും ഒരുക്കിയിട്ടുണ്ട്.പ്രീ- ബുക്ക്‌ ചെയ്തവർക്ക് മാത്രമാണ് പ്രവേശനം. എൻട്രി, ലഘുഭക്ഷണം, ‌ ഈസ്റ്റർ വിഷു സ്‌പെഷ്യൽ ഡിന്നർ എന്നിവ പേയ്‌മെന്റിൽ ഉൾപ്പെടുന്നു. 5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. 6-10 വയസ്സ് പ്രായമുള്ള കുട്ടികൾക്ക് 10 യൂറോയും, പത്ത് വയസിനു മുകളിലുള്ളവർക്ക് 15 യൂറോയുമാണ് രജിസ്ട്രേഷൻ ഫീസ്.

രജിസ്റ്റർ ചെയ്യുന്നതിന് https://socialspaceire.ie/programme-registration/ എന്ന ലിങ്ക് സന്ദർശിക്കുക.

18 വയസ്സിന് താഴെയുള്ള കുട്ടികൾ രജിസ്റ്റർ ചെയ്യുകയും രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമായിരിക്കും പ്രവേശനം. ഇവൻ ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി എന്നിവ അനുവദനീയമാണ്. ഒഴിവാക്കാനാകാത്ത കാരണങ്ങളാൽ ഇവന്റ് റദ്ദാക്കിയാൽ മാത്രം ടിക്കറ്റ് നിരക്കുകൾ തിരികെ ലഭിക്കും. മറ്റേതൊരു സാഹചര്യത്തിലും, റീഫണ്ട് ഓർഗനൈസറുടെ വിവേചനാധികാര പരിധിയിൽ ഉൾപ്പെടുന്നു.അത്തരം സന്ദർഭങ്ങളിൽ, റീഫണ്ട് ടിക്കറ്റ് നിരക്കുകൾക്ക് മാത്രമാണ് ലഭിക്കുക. സേവന നിരക്കുകൾക്ക് ബാധകമല്ല.

സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ Bincy Joseph +353 87 694 2694 , Sharanya Vishnu +353 89 433 2123 SSI 089 980 3562 എന്ന നമ്പറുകളിൽ ബന്ധപ്പെടുക. കൂടാതെ https://chat.whatsapp.com/BMRZv6QRJIWCI8d1tgwaS7 ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

പരിശീലനം, ഇവൻ്റുകൾ അല്ലെങ്കിൽ വർക്ക്‌ഷോപ്പുകൾ എന്നിവയെ കുറിച്ചുള്ള ഭാവി അപ്‌ഡേറ്റുകൾക്കായി കമ്മ്യൂണിറ്റി ഗ്രൂപ്പിൽ ചേരുക: https://chat.whatsapp.com/IkLRgz1FNaQ4zFMb4seYJB

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7