gnn24x7

മൈൻഡ് ഓൾ അയർലണ്ട് ബാഡ്മിന്റൺ ടുർണമെന്റ് ജനപങ്കാളിത്തം കൊണ്ടും സംഘടനാ മികവുകൊണ്ടും ശ്രദ്ധേയമായി

0
696
gnn24x7

അയർലണ്ടിലെ മലയാളി കൂട്ടായ്മയായ മൈൻഡിന്റെ പന്ത്രണ്ടാമത് ഓൾ അയർലണ്ട് ബാഡ്മിന്റൺ ടൂർണമെന്റ് ഞായറാഴ്ച (7th January) ബാൾഡോയേൽ ബാഡ്മിന്റൺ സെന്ററിൽ നടത്തപ്പെട്ടു.

ഏകദേശം നൂറു ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഐറിഷ് ഇന്ത്യക്കാരെക്കൂടാതെ നിരവധി സ്വദേശിയരും വിദേശീയരും പങ്കെടുത്തു. 9 വ്യത്യസ്ത ഡിവിഷനുകളിൽ  ഇരുനൂറോളം കളികൾ രാവിലെ 9.30am മുതൽ 6.30pm വരെ നടന്ന ടൂർണമെന്റിൽ വിജയിച്ചവർക്കു മൈൻഡ് പ്രസിഡന്റ് ശ്രീ ജെയ്‌മോൻ  പാലാട്ടിയും, സെക്രട്ടറി ശ്രീ റെജി കൂട്ടുങ്കലും ട്രോഫികളും മെഡലുകളും  സമ്മാനിച്ചു.    

ജനപങ്കാളിത്തംകൊണ്ട് സമ്പുഷ്ടമായ മൈൻഡ് പന്ത്രണ്ടാമത് ബാഡ്‌മിന്റൺ ടൂർണമെന്റിൽ സന്നിഹിതരായവർക്കെല്ലാം പ്രസിഡന്റ് ജെയ്‌മോൻ പാലാട്ടി നന്ദി അറിയിച്ചതിനോടൊപ്പം, ഇതിനായി പ്രവർത്തിച്ച മൈൻഡ് കമ്മറ്റി അംഗങ്ങളോടുള്ള  നന്ദി സെക്രട്ടറി റെജി കൂട്ടുങ്കൽ അറിയിച്ചു.  തുടർന്നും മൈൻഡിന്റെ പ്രവർത്തനങ്ങൾക്കുള്ള  സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നതായി  മൈൻഡ് ഭാരവാഹികൾ  അറിയിച്ചു.

Winners list:

Mixed Doubles 3-4

Winners

Soon Wei Er & Yu Qing Chang

Runners Up 

Clodagh Hayes & Shiju Samuel Thomas

Mixed Doubles 5-6

Winners

Leyi Huang & Tanyee

Runners up 

Ajith & Saira 

Mixed Doubles 7-8

Winners 

Anvin C J & Jana Holazova

Runners Up 

Hemant Vijayakumar & Rincy Varghese

Women’s doubles 3-4

Winners 

Yu Qing Chang & Molly Hong-Minh

Runners Up 

Clodagh Hayes & Rizalynne Idos

Women’s doubles 5-6

Winners 

Pau Modequillo & Erdine Reselosa

Runners Up 

Hema Venkatesh & Anna Slevin

Women’s doubles 7-8

Winners 

Liz O’Rourke & Sarah O’Rourke

Runners Up 

Aisling Cusack & Blathnaid Mccluskey

Men’s doubles 3-4

Winners 

Atharva Lele & Raghav Khare

Runners Up 

Bibin Mathews & Gowri Shankar

Men’s doubles 5-6

Winners 

Ebin Joju & Edison Stanley

Runners Up 

Alan Huo & Elbert Khoo

Men’s doubles 7-8

Winners 

Bibin Michael & Nijo Thomas

Runners Up 

Naivedya Bansal & Haritabh Guptha

https://www.facebook.com/share/r/LT4NBg7SaGKSSLk2/?mibextid=WC7FNe

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7