gnn24x7

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റിൽ വൻ പ്രതിഷേധം

0
53
gnn24x7

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റിൽ വൻ പ്രതിഷേധവുമായി കോൺഗ്രസ്. പോലീസിന്റെ നടപടിയിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കി വ്യക്തമാക്കി. പ്രതിപക്ഷ പ്രസ്ഥാനങ്ങളെ അടിച്ചമർത്തി വാഴാമെന്ന മിഥ്യാധാരണ സർക്കാരിന് വേണ്ടെന്ന് മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും പ്രതികരിച്ചു.   സെക്രട്ടറിയേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിലെടുത്ത കേസിലാണ് നടപടി സ്വീകരിച്ചത്.  തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് പത്തനംതിട്ടയിലെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. 

പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള ജാമ്യമില്ലാ വകുപ്പ് പ്രകാരം രാഹുലിനെതിരെ നേരത്തെ കേസെടുത്തിരുന്നു. നിലവിൽ പോർട്ട് ആശുപത്രിയിലെ വൈദ്യ പരിശോധനയ്ക്കുശേഷം രാഹുൽ മാങ്കൂട്ടത്തിലിനെ വഞ്ചിയൂർ കോടതിയിൽ ഹാജരാക്കി. വൈദ്യ പരിശോധന കഴിഞ്ഞ് രാഹുലുമായി പോലീസ് കോടതിയിലേക്ക് പുറപ്പെട്ടപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസ് വാഹനം പ്രതിഷേധിക്കുകയും സ്ഥലത്ത് സംഘർഷം ഉണ്ടാവുകയും ചെയ്തിരുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/JhxiciOJCEF28fswCzOCIB

gnn24x7