gnn24x7

നിരക്ക് വർദ്ധനവിന് മുന്നോടിയായി മോർട്ട്ഗേജ് സ്വിച്ചിംഗിൽ റെക്കോർഡ് ഉയർച്ച

0
320
gnn24x7

ബാങ്കിംഗ് ആൻഡ് പേയ്‌മെന്റ് ഫെഡറേഷൻ അയർലണ്ടിന്റെ പുതിയ കണക്കുകൾ പ്രകാരം മോർട്ട്‌ഗേജ് സ്വിച്ചിംഗിൽ റെക്കോർഡ് വർദ്ധനവ്.കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് ഇരട്ടിയായി.യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നുള്ള നിരക്ക് വർദ്ധനയ്ക്ക് മുന്നോടിയായാണ് ഇത്.

1,200-ലധികം കുടുംബങ്ങളാണ് കഴിഞ്ഞ മാസം മോർട്ട്ഗേജ് സ്വിച്ച് ചെയ്തത്.കഴിഞ്ഞ വർഷം ഇതേ സമയത്തേക്കാൾ 111% വർധിച്ചു. അതേസമയം ഈ മോർട്ട്ഗേജുകളുടെ മൂല്യം വർഷം തോറും 129% വർദ്ധിച്ച് 329 ദശലക്ഷം യൂറോ ആയി.ഈ മാസമാദ്യം ECB നിരക്കുകൾ വർധിപ്പിക്കുമെന്ന് പറഞ്ഞിരുന്നു. 2011 ന് ശേഷം ആദ്യമായിട്ടാണ് മോർട്ട്ഗേജ് നിരക്ക് വർധിക്കുന്നത്. പണപ്പെരുപ്പം കുറഞ്ഞില്ലെങ്കിൽ സെപ്റ്റംബർ മുതൽ ഇത് നിലവിൽ വരും.

പല മോർട്ട്ഗേജ് ഹോൾഡർമാർക്കും കുറഞ്ഞതും ദീർഘകാല പ്രാബല്യമുള്ള സ്ഥിരമായ നിരക്കുകൾ തേടാൻ ഇത് കാരണമായി.2011ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ് കഴിഞ്ഞ മാസത്തെ സ്വിച്ചിംഗ് ലെവലുകൾ എന്ന് ഏറ്റവും പുതിയ ബിപിഎഫ്ഐ കണക്കുകൾ സൂചിപ്പിക്കുന്നു.ഏറ്റവും പുതിയ മോർട്ട്ഗേജ് അപ്രൂവൽ ഡാറ്റ പ്രകാരം മെയ് മാസത്തിൽ മോർട്ട്ഗേജ് അപ്രൂവൽ പ്രവർത്തനത്തിൽ തുടർച്ചയായ വളർച്ച കാണിക്കുന്നതായും അടുത്ത മാസങ്ങളിൽ സ്വിച്ചിംഗ് പ്രവർത്തനം കുത്തനെ ഉയരുമെന്നും BPFI യുടെ ചീഫ് എക്സിക്യൂട്ടീവ് ബ്രയാൻ ഹെയ്സ് പറഞ്ഞു.

മൊത്തത്തിൽ, മെയ് മാസത്തിൽ 5,355 മോർട്ട്ഗേജുകൾക്ക് അംഗീകാരം ലഭിച്ചു, അതിൽ ആദ്യമായി വാങ്ങുന്നവർ (FTBs) വെറും 49% ആണ്. അംഗീകരിച്ച മോർട്ട്ഗേജുകളുടെ എണ്ണം മുൻ മാസത്തെ അപേക്ഷിച്ച് 24.4% വർധിച്ചു, കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 14.3% വർദ്ധിച്ചു. അതേസമയം, മോർട്ട്ഗേജ് അംഗീകാരങ്ങളുടെ മൂല്യം പ്രതിമാസം 24.8% ഉം വർഷം തോറും 25.3% ഉം വർദ്ധിച്ചു.

ഈ മാസത്തിൽ അംഗീകരിച്ച മോർട്ട്ഗേജുകളുടെ മൂല്യം 1.45 ബില്യൺ യൂറോയാണ്. ഇതിൽ എഫ്ടിബികൾ 732 മില്യൺ യൂറോയും മൂവർ പർച്ചേഴ്‌സ് യൂറോ 346 മില്യണും ആണ്. എഫ്‌ടിബി അംഗീകാരങ്ങൾക്കായി 2022 മെയ് മാസത്തിൽ രേഖപ്പെടുത്തിയിട്ടുള്ള രണ്ടാമത്തെ ഉയർന്ന മൂല്യവും മൂവർ പർച്ചേസിനായി ഏഴാമത്തെ ഉയർന്ന മൂല്യവുമാണിത്തെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here