gnn24x7

ഗാർഡ റിക്രൂട്ട്‌മെൻ്റ്: 6,300-ലധികം അപേക്ഷകർ, 35 വയസ്സിന് മുകളിൽ 2,300 പേർ

0
292
gnn24x7

അടുത്തിടെ നടന്ന Garda Síochána റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി ഏകദേശം 6,381 അപേക്ഷകൾ ലഭിച്ചു. റിക്രൂട്ട്‌മെൻ്റ് കാമ്പെയ്ൻ ആരംഭിച്ച് 10 മാസകാലമായി. ഗാർഡ ട്രെയിനി ആകാനുള്ള പ്രവേശന പ്രായപരിധി 35 വയസിൽ നിന്ന് 50 ആയി ഉയർത്താൻ സർക്കാർ തീരുമാനമെടുത്തിരുന്നു. ഇതേ തുടർന്ന് ഏകദേശം 2,300 അപേക്ഷകർ 35 നും 49 നും ഇടയിൽ പ്രായമുള്ളവരാണ്. അപേക്ഷകരിൽ ഏകദേശം 37 ശതമാനവും 35 നും 49 നും ഇടയിൽ പ്രായമുള്ളവരാണ്.

പ്രവേശന പ്രായപരിധി 50 ആയി ഉയർത്തിയത്, തങ്ങളുടെ അവസരം കടന്നുപോയി എന്ന് കരുതുന്നവർക്കും അല്ലെങ്കിൽ കരിയർ മാറ്റാൻ ആലോചിക്കുന്നവർക്കും അൻ ഗാർഡ സിയോചനയിൽ ചേരാൻ അവസരം നൽകുന്നുവെന്ന് ഗാർഡ കമ്മീഷണർ ഡ്രൂ ഹാരിസ് മുമ്പ് അഭിപ്രായപ്പെട്ടിരുന്നു. പബ്ലിക് അപ്പോയിൻ്റ്‌മെൻ്റ് സർവീസ് നടത്തുന്ന ഗാർഡ റിക്രൂട്ട്‌മെൻ്റ് സമയപരിധി ഫെബ്രുവരി 8-ന് അവസാനിച്ചു. Online aptitude tests (Stage 1), Competency based interview (Stage 2), Fitness test (Stage 3) എന്നിവ ഉൾപ്പെടെ നിരവധി ഘട്ടങ്ങൾ റിക്രൂട്ട്‌മെൻ്റ് പ്രക്രിയയിൽ ഉൾപ്പെടുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7