gnn24x7

അവധിക്കാലം ആഘോഷിക്കാൻ അയർലണ്ടിൽ എത്തി പ്രണവ് മോഹൻലാൽ

0
3058
gnn24x7

വേനലാവധി ആഘോഷിക്കാൻ ഇത്തവണ അയർലണ്ടിലേക്ക് എത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരപുത്രൻ. അയർലണ്ടിലെ വിനോദസഞ്ചാര കേന്ദ്രം കൂടിയായ Dingle ലാണ് പ്രണവ് ഇപ്പോഴുള്ളത്. ഇവിടുള്ള പല മലയാളികളും പ്രണവിനെ നേരിൽ കണ്ട സന്തോഷത്തിലാണ്.

പ്രണവ് മോഹൻലാലിനോപ്പം സെൽഫി എടുത്ത് അയർലണ്ട് മലയാളി ആയ സിബിച്ചൻ തോമസ്.

പ്രണവിനെ നേരിൽ കണ്ടുമുട്ടിയ ആവേശത്തിലാണ് ഡബ്ലിനിൽ Bellingsmore Estateൽ താമസിക്കുന്ന പ്രവാസിയായ സിബിച്ചൻ തോമസ്. പ്രണവിനോടൊപ്പമുള്ള സിബിച്ചന്റെ സെൽഫി ഇപ്പോൾ വൈറലാണ്.

തിരശീലയിൽ മാത്രം കണ്ടിരുന്ന താരത്തെ നേരിൽ കണ്ടപ്പോൾ കൂടെ നിന്ന് ഫോട്ടോ എടുത്തും വിശേഷം പങ്കുവച്ചും ആ കൂടിക്കാഴ്ച ആഘോഷിക്കുകയാണ് അയർലണ്ട് മലയാളികൾ.

യാത്രകളെ ഏറെ പ്രണയിക്കുന്ന പ്രണവ് മോഹൻലാൽ ഇത്തവണ തിരഞ്ഞെടുത്തിരിക്കുന്നത് അയർലണ്ട് രാജ്യമാണ്.അച്ഛൻ അഭിനയ മികവിലൂടെ നമുക്ക് പ്രിയങ്കരനായപ്പോൾ മകൻ തന്റെ യാത്രകളിലൂടെയും ലളിതമായ ജീവിത രീതിയിലൂടെയുമാണ് മലയാളി മനസ്സ് കീഴടക്കിയത്. പ്രകൃതിയെയും സാഹസിക്കതയും ഇഷ്ടമുള്ള പ്രണവിനെ അയർലണ്ടിൽ എത്തിച്ചത്തും ഇത് തന്നെ ആണ്.

നിങ്ങളുടെ യാത്രയിൽ ഇനിയും ഈ താര പുത്രനെ കണ്ടുമുട്ടാൻ ഒരവസരം ലഭിച്ചേക്കാം. എങ്കിൽ ഒരു സെൽഫി എടുക്കാൻ മടിക്കണ്ട. ഒരു ജാട ഭാവവും ഇല്ലാതെ എപ്പോഴും ചിരിച്ചുകൊണ്ട് നിൽക്കുന്ന പ്രണവിനെ ആണല്ലോ നമ്മൾ കണ്ടിട്ടുള്ളത്. അങ്ങനെ ഈ അവധിക്കാലം നിങ്ങൾക്കും മറക്കാനാവാത്ത കൂടിക്കാഴ്ച കരുതിവച്ചിട്ടുണ്ടാകാം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here