gnn24x7

അയർലണ്ടിൽ ഡോക്ടർമാരുടെ റിക്രൂട്ട്മെൻ്റ്; എച്ച് എസ് ഇ ദേശീയ അന്തർദേശീയ റിക്രൂട്ട്മെൻറ് ക്യാമ്പയിന് തുടക്കം

0
222
gnn24x7

ഡബ്ലിൻ: അയർലണ്ടിലെ ആരോഗ്യ സേവനത്തിനായി കൺസൾട്ടന്റുമാരെ റിക്രൂട്ട് ചെയ്യുന്നതിനായുള്ള എച്ച് എസ് ഇ ദേശീയ അന്തർദേശീയ റിക്രൂട്ട്മെന്റ് കാമ്പെയ്ൻ ആരംഭിച്ചു. നിലവിൽ വിദേശത്തുള്ള ഐറിഷുകാരായ ആരോഗ്യ പ്രവർത്തകർക്ക് നാട്ടിലേക്ക് മടങ്ങാനും കൂടി ലക്ഷ്യമിട്ടുള്ള റിക്രൂട്ട്മെന്റ് പദ്ധതിയാണിത്. 400 ഒഴിവുകൾ നികത്താൻ പുതിയ കാമ്പയിൻ പ്രകാരം ഈ വർഷം ലക്ഷ്യമിടുന്നുണ്ട്. ഇതിനായി അയർലണ്ട് വിട്ടുപോയവരെ തിരിച്ചു കൊണ്ടുവരാൻ യുകെ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, കാനഡ എന്നിവിടങ്ങളിൽ അന്താരാഷ്ട്ര പരസ്യ കാമ്പെയ്നുകൾ നടക്കും.

അയർലണ്ടിൽ പരിശീലനം നേടിയവർക്കൊപ്പം മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പുതിയ സ്റ്റാഫിനെയും ഈ കാമ്പെയ്ൻ ലക്ഷ്യമിടുന്നുണ്ടെന്ന് എച്ച്എസ്ഇയുടെ എച്ച്ആർ ദേശീയ ഡയറക്ടർ ആൻ മേരി ഹോയ് അറിയിച്ചു.

ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) നോ-റിക്രൂട്ട് ലിസ്റ്റിൽ ഉൾപ്പെടുത്തിയതിന് ശേഷം സിംബാബ്വെ, ഘാന, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള നഴ്സുമാരെ ഒരു മാസത്തിലേറെയായി എച്ച്എസ്ഇ റിക്രൂട്ട് ചെയ്യുന്നത് തുടരുകയാണെന്ന് കഴിഞ്ഞ മാസം വെളിപ്പെടുത്തിയിരുന്നു. ഗുരുതരമായ ജീവനക്കാരുടെ ക്ഷാമം നേരിടുന്ന സിംബാബ്വെ, ഘാന, നൈജീരിയ എന്നിവയെ ഈ പട്ടികയിൽ ചേർത്തതായി എച്ച്എസ്ഇയിലെ ബന്ധപ്പെട്ട യൂണിറ്റ് അറിഞ്ഞപ്പോൾ തന്നെ അവിടങ്ങളിൽ നിന്നുള്ള റിക്രൂട്ട്മെന്റ് നിർത്തിയതായി എച്ച്എസ്ഇ വക്താവ് ഇന്നലെ വ്യക്തമാക്കി.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB

gnn24x7