അവിശ്വസനീയമായ ജനപങ്കാളിത്തംകൊണ്ടും, സംഘാടക മികവുകൊണ്ടും ജനഹൃദയങ്ങളിൽ ഇടംപിടിച്ച MIND മെഗാമേള, വീണ്ടുമെത്തുന്നു. ആദ്യ മെഗാമേളയുടെ വമ്പിച്ച വിജയത്തെത്തുടർന്നു, രണ്ടാമത് MIND മെഗാമേളയുടെ തീയതി പ്രഖ്യാപിച്ചു. 2024 ജൂൺ ഒന്നാം തീയതി ശനിയാഴ്ച ഡബ്ലിൻ എയർപോർട്ടിനു എതിർവശത്തുള്ള അൽസാ സ്പോർട്സ് സെന്ററിൽ വെച്ചാണ് മൈൻഡ് മെഗാമേള നടക്കുക.

ഏഴായിരത്തിലധികം ഇന്ത്യക്കാരുടെ സംഗമവേദിയായ മാറി ഈ മാസം നടന്ന MIND മെഗാമേള. തെന്നിന്ത്യൻ താരസുന്ദരി ഹണി റോസിനൊപ്പം, ഫിങ്കൽ കൗണ്ടി മേയർ, ടി ഡി, കൗൺസിലർമാർ എന്നിവർ മേളയുടെ നിറ സാനിധ്യമായിരുന്നു.നിരവധി കായിക മത്സരങ്ങളും, കണ്ണഞ്ചിപ്പിക്കുന്ന നൃത്ത സംഗീത വിരുന്നും, മുപ്പത്തിയഞ്ചോളം ഷോപ്പിംഗ് – ഫുഡ് സ്റ്റാളുകൾ, ഫാഷൻ ഷോയുമായി കാണികൾക്ക് അവിസ്മരണീയമായി മാറിയിരുന്നു മേള.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BhPDTny97p6JYunSO4wSHL








































