gnn24x7

ഇവനാണോ കുറുക്കൻ, അതോ ആ കയ്യിലിരിക്കുന്ന തലകളോ?

0
289
gnn24x7

ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ മൂവരും ലീഡ് റോളിൽ!!
ഇവർ ഒന്നിക്കുന്ന കുറുക്കൻ റിലീസിന് തയ്യാറായി. വിഡ്ഢി ദിനമായ ഏപ്രിൽ ഒന്നിനായിരുന്നു
ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. അത്‌ ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

പോലീസ് വേഷത്തില്‍ നില്‍ക്കുന്ന വിനീതിന്റെ വലത് കൈയ്യില്‍ ഷൈന്‍ ടോം ചാക്കോയുടെ തലയും ഇടത് കൈയ്യില്‍ ശ്രീനിവാസന്റെ തലയും പിടിച്ച് നില്‍ക്കുന്നതാണ് പോസ്റ്ററിലുളളത്. ജയലാല്‍ ദിവാകരന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. മീശമാധവനും മനസ്സിനക്കരെയും ക്രിസ്ത്യൻ ബ്രദേർസും ഉൾപ്പെടെ മുപ്പത്തോളം സിനിമകൾ നിർമ്മിച്ച മഹാസുബൈർ  വര്‍ണ്ണചിത്രയാണ് നിർമ്മാണവും വിതരണവും.
വലിയൊരു താരനിര കൊണ്ടും ഒന്നാംനിര സാങ്കേതിക പ്രവർത്തകരാലും സമ്പന്നമാണ് കുറുക്കന്റെ കാസ്റ്റ് & ക്രൂ.   ശ്രീനിവാസന്‍, വിനീത് ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ക്ക് പുറമെ ചിത്രത്തില്‍ സുധീര്‍ കരമന, ശ്രീകാന്ത് മുരളി, ദിലീപ് മേനോൻ, അശ്വത് ലാല്‍, ശ്രുതി ജയൻ, ഗൗരി നന്ദ, ജോജി ജോണ്‍,   മാളവികാ മേനോന്‍, മറീന മൈക്കിൾ, അന്‍സിബാ ഹസ്സന്‍, അഞ്ജലി സത്യനാഥ്,  അസീസ് നെടുമങ്ങാട്, രമ്യാ സുരേഷ്,  ബാലാജി ശര്‍മ്മ, കൃഷ്ണന്‍ ബാലകൃഷ്ണന്‍, നന്ദന്‍ ഉണ്ണി,  സോഹൻ സീനുലാൽ, രശ്മി അനിൽ തുടങ്ങിയവരാണ് മറ്റ്‌ അഭിനേതാക്കൾ.

കുറുക്കന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് സുരഭി ലക്ഷ്മിക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത മിന്നാമിനുങ്ങ് എന്ന ചിത്രത്തിന്റെ രചയിതാവായ
മനോജ് റാംസിംഗാണ്. വെള്ളിമൂങ്ങയടക്കം ഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത ഒന്നാംനിര ഛായഗ്രഹകനും കൂടിയായ ജിബു ജേക്കബ് ആണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. മീശമാധവനും ട്വന്റി ട്വന്റിയും അടക്കം നൂറോളം ചിത്രങ്ങൾ എഡിറ്റ് ചെയ്ത രഞ്ജൻ എബ്രഹമാണ് ചിത്ര സംയോജനം.
പുലിമുരുകൻ ഉൾപ്പെടെയുള്ള വമ്പൻ ചിത്രങ്ങളുടെ കലാസംവിധായകനായ ജോസഫ് നെല്ലിക്കൻ ആണ് പ്രൊഡക്ഷൻ ഡിസൈനർ. സൗണ്ട് ഡിസൈൻ നിർവ്വഹിക്കുന്നത് സിങ്ക് സിനിമയിലെ സച്ചിനും അറ്റ്മോക്സ് മിക്സിങ്ങ് വിസ്മയയിലെ വിപിൻ നായരുമാണ്.

ഇത്രയും മികച്ച ടെക്‌നീഷ്യൻസ് ഒന്നിക്കുന്ന സിനിമയായത് കൊണ്ടു കൂടിയാവണം മുൻപിതുവരെ വിനീത് ശ്രീനിവാസൻ അഭിനയിച്ച ഒരു സിനിമയ്ക്കും ലഭിക്കാത്തത്ര പ്രതീക്ഷ തിയേറ്റർ ഉടമകൾ പ്രകടിപ്പിക്കുന്നത്.  പുറത്തിറങ്ങിയ രണ്ട് പോസ്റ്ററുകളിൽ നിന്നും മനസിലാകുന്നത് പോലെ സിനിമ മുഴുനീള കോമഡി ഡ്രാമ ആണെന്നാണ് പോസ്റ്റ് പ്രോഡക്ഷൻ കമന്റ്റുകളിൽ നിന്നും അറിയുന്നത്.  ജോണർ എന്തെന്നറിയാൻ ട്രെയിലർ റിലീസ് വരെ കാത്തിരിക്കൂ എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. എട്ട് കോടി രൂപ ബഡ്‌ജറ്റിൽ കഴിഞ്ഞ നവംബറിൽ ഷൂട്ടിങ്ങ് ആരംഭിച്ച സമയത്തുതന്നെ ഒരു മുൻനിര ഒ ടി ടി പ്ലാറ്റഫോം ചിത്രത്തിന്റെ പ്രീമിയർ റിലീസിന് വൻ തുക ഓഫർ നൽകിയത് അന്ന് ഫിലിം ചേമ്പറിലടക്കം ചർച്ചയായതാണ്.  സിനിമ ആദ്യം തിയേറ്ററിൽ റിലീസ് മതിയെന്ന നിലപാടാണ് അന്ന് പ്രൊഡക്ഷൻ കമ്പനി സ്വീകരിച്ചത്.
എന്തായാലും, ജാൻ എ മൻ  ജയജയഹോ ഒക്കെ പോലെ പോലെയോ തിയേറ്ററുകൾ നിറയ്ക്കുന്ന സിനിമയാവും കുറുക്കൻ എന്നാണ് തിയേറ്ററുടമകൾ പ്രതീക്ഷിക്കുന്നത്.
വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6

gnn24x7