gnn24x7

Simon Coveney മന്ത്രിസ്ഥാനം രാജിവെക്കും

0
318
gnn24x7

അടുത്തയാഴ്ച ഡെയിൽ പുനരാരംഭിക്കുമ്പോൾ കാബിനറ്റിൽ നിന്ന് രാജിവയ്ക്കുമെന്ന് എൻ്റർപ്രൈസ്, ട്രേഡ്, എംപ്ലോയ്‌മെൻ്റ് മന്ത്രി Simon Coveney പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാത്രി തൻ്റെ തീരുമാനം ഇൻകമിംഗ് taoiseach സൈമൺ ഹാരിസിനെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. കോർക്ക് സൗത്ത് സെൻട്രലിൻ്റെ ടിഡിയായി താൻ തുടർന്നും പ്രവർത്തിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.സാമൂഹ്യ മാധ്യമായ എക്‌സിലൂടെയാണ് Coveney രാജി കാര്യം ജനങ്ങളെ അറിയിച്ചത്. 2022 ഡിസംബർ മുതൽ എൻ്റർപ്രൈസ്, ട്രേഡ്, എംപ്ലോയ്‌മെൻ്റ് മന്ത്രിയാണ് Simon Coveney.

2017 അവസാനം മുതൽ ജൂൺ 2022 വരെ അദ്ദേഹം ടാനൈസ്‌റ്റായി സേവനമനുഷ്ഠിച്ചു. ഫൈൻ ഗെയ്ൽ ഡെപ്യൂട്ടി ലീഡർ കൂടിയാണ് അദ്ദേഹം. മുമ്പ് കൃഷി മന്ത്രിയായും പ്രതിരോധ മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അഞ്ച് വർഷം വിദേശകാര്യ, വ്യാപാര മന്ത്രിയായിരുന്ന അദ്ദേഹം ബ്രെക്‌സിറ്റ് ചർച്ചകളിൽ പ്രധാന പങ്കുവഹിച്ചു. ഏപ്രിൽ 9 ചൊവ്വാഴ്ച ഡെയിലിൽ നടക്കുന്ന വോട്ടെടുപ്പിനെത്തുടർന്ന് ഹാരിസ് പുതിയ taoiseach ആയി തെരഞ്ഞെടുക്കപ്പെടും. അടുത്ത പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മന്ത്രിമാരിൽ നിന്ന് അദ്ദേഹം ഉറപ്പ് തേടുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7