ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (LDA) വികസിപ്പിക്കുന്ന ഭവനപദ്ധതികളിൽ കൂടുതൽ വീടുകൾ സ്വകാര്യ വിപണിയിൽ വിപണി വിലയ്ക്ക് വിൽക്കാൻ സർക്കാർ നിയമഭേദഗതി കൊണ്ടുവരാൻ ഒരുങ്ങുന്നു. പുതിയ നിർദേശപ്രകാരം, ഡബ്ലിൻ, കോർക്ക് പോലുള്ള വലിയ നഗരങ്ങളിലെ LDA പദ്ധതികളിൽ 30 ശതമാനം വരെ വീടുകൾ സ്വകാര്യ വിപണിയിൽ പൂർണ വിപണി വിലയ്ക്ക് വിൽക്കാൻ അനുമതി ലഭിക്കും. ശേഷിക്കുന്ന 70 ശതമാനം വീടുകൾ സാമൂഹിക, അഫോർഡബിൾ, കോസ്റ്റ്-റന്റൽ വിഭാഗങ്ങൾക്കായി സംവരണം ചെയ്യേണ്ടതായിരിക്കും.
Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

സർക്കാരിന്റെ വിശദീകരണമനുസരിച്ച്, ഒരു പ്രദേശത്ത് സാമൂഹിക, അഫോർഡബിൾ, സ്വകാര്യ ഭവനങ്ങൾ ഉൾപ്പെടുന്ന tenure mix സൃഷ്ടിക്കുകയാണ് ലക്ഷ്യം. കൂടാതെ, സ്വകാര്യ വിൽപ്പനയിലൂടെ ലഭിക്കുന്ന വരുമാനം പുതിയ പൊതുഭവനങ്ങളും അഫോർഡബിൾ വീടുകളും നിർമ്മിക്കാൻ വീണ്ടും നിക്ഷേപിക്കാനും സർക്കാർ ഉദ്ദേശിക്കുന്നു. നിലവിലെ നിയമപ്രകാരം, 1.5 ലക്ഷംത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളിലെ LDA പദ്ധതികളിലെ എല്ലാ വീടുകളും സോഷ്യൽ, അഫോർഡബിൾ അല്ലെങ്കിൽ കോസ്റ്റ്-റന്റൽ വിഭാഗത്തിലായിരിക്കണം. പുതിയ ഭേദഗതി നിലവിൽ വന്നാൽ ഈ നിബന്ധനയിൽ മാറ്റമുണ്ടാകും.

ഇതിനൊപ്പം, LDAയുടെ പ്രവർത്തനപരിധി 30,000 ജനസംഖ്യയുള്ള പ്രദേശങ്ങളിൽ നിന്ന് 10,000 ജനസംഖ്യയുള്ള പട്ടണങ്ങളിലേക്കും വ്യാപിപ്പിക്കാനും സർക്കാർ പദ്ധതിയിടുന്നു. കൂടാതെ, സർക്കാർ സ്ഥാപനങ്ങളുടെ ഭൂമി LDAയ്ക്ക് കൈമാറാനുള്ള അധികാരവും, ഭവനനിർമാണം വേഗത്തിലാക്കാൻ Compulsory Purchase Order (CPO) അധികാരങ്ങളും വർധിപ്പിക്കുന്ന വ്യവസ്ഥകളും പുതിയ നിയമത്തിൽ ഉൾപ്പെടും. ഈ നിർദേശങ്ങൾ ഉൾപ്പെട്ട നിയമഭേദഗതി ഈ വർഷം അവസാനത്തോടെ ഡയിലിൽ (Dáil) അവതരിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==



































