gnn24x7

വിചിത്രമായ 50 മിനിറ്റ് യാത്രയിലൂടെ ഡബ്ലിൻ അധ്യാപകൻ വിദ്യാർത്ഥികളെ ഞെട്ടിച്ചു

0
264
gnn24x7

ഡബ്ലിൻ: ഒരു ഡബ്ലിൻ അദ്ധ്യാപകൻ പതിവ് രീതിയിൽ നിന്നും വ്യത്യസ്തനായി തൻറെ 50 മിനിറ്റ് യാത്ര കൊണ്ട് വിദ്യാർഥികളെ ഞെട്ടിച്ചു. സാധാരണ സ്കൂളിൽ നിന്നും യാത്ര ചെയ്യുവാൻ സൈക്കിൾ ഉപയോഗിച്ചിരുന്ന അധ്യാപകൻ ഇത്തവണ വ്യത്യസ്തമായ മറ്റൊരു രീതിയാണ് യാത്രയ്ക്കായി ഉപയോഗിച്ചത്. കലാ വിഭാഗ പഠന സഹായ അദ്ധ്യാപകനായ ഡെർമോട്ട് ഫിൻ തന്റെ സാധാരണ യാത്രയ്ക്ക് ഉപയോഗിക്കുന്ന സൈക്കിളിനുപകരം ഇത്തവണ വെള്ളത്തിലൂടെ യാത്ര ചെയ്യാൻ തീരുമാനിച്ചു.

44 കാരനായ അധ്യാപകൻ തിങ്കളാഴ്ച പുലർച്ചെ രാവിലെ 7 മണിക്ക് തന്റെ കയാക്ക് വെള്ളത്തിൽ ഇട്ടു, രാവിലെ 8:30 ഓടെ നോർത്ത് വിക്ലോ എഡ്യൂക്കേറ്റ് ടുഗെദർ സെക്കൻഡറി സ്കൂളിൽ ക്ലാസെടുക്കാൻ എത്തണമായിരുന്നു. പരിസ്ഥിതിയെ വല്ലാതെ സ്നേഹിക്കുന്ന അധ്യാപകൻ പറഞ്ഞത് ഇങ്ങനെയാണ്. “ഇത് കുറച്ചുകാലമായി ഞാൻ സംസാരിച്ച് തീരുമാനിച്ച കാര്യമാണ്. തനിക്കു ശരിക്കും കടൽ കയാക്കിംഗിലാണ് താല്പര്യം കൂടുതലും. താനും മറ്റ് അദ്ധ്യാപകരും തമ്മിൽ ഇതുപോലുള്ള ഒരു യാത്രയെപ്പറ്റി തമാശയിൽ സംസാരിക്കാറുണ്ടായിരുന്നു. അപ്പോഴെല്ലാം അവർ പറയുന്നത് അടിസ്ഥാനപരമായി ‘നിങ്ങൾ ഇത് ഒരിക്കലും ചെയ്യില്ല’ എന്നാണ്. എന്നാൽ ഈ ആഴ്ച കാര്യങ്ങളെല്ലാം മാറിമറിഞ്ഞു.
തന്റെ ഒരു സുഹൃത്ത് യഥാർത്ഥത്തിൽ സ്കൂളിൽ നിന്ന് പുറത്തുപോകുന്നുണ്ടായിരുന്നു. അതിനാൽ അവനെ ധൈര്യപ്പെടുത്താനുള്ള നല്ലൊരു മാർഗമാണിതെന്ന് ഞാൻ കരുതി.

“കില്ലിനിയിൽ നിന്ന് ബ്രേയിലേക്കുള്ള വെള്ളത്തിലൂടെ ഏകദേശം 50 മിനിറ്റ് യാത്രയുണ്ട്, അതിനാൽ താൻ രാവിലെ 7:30 ന് ക്ലാസിനായി പുറപ്പെട്ടു. യാത്ര കുറച്ച് ടെൻഷൻ ഉണ്ടാക്കിയെങ്കിലും സമയത്ത് തന്നെ സ്കൂളിൽ എത്തിച്ചേരാൻ പറ്റി. പരിസ്ഥിതിയോടു ചേർന്ന എങ്ങനെ നമ്മുടെ യാത്രകളെ മാറ്റിയെടുക്കാം എന്നുള്ള ഒരു തിരിച്ചറിവ് കൂടി ഈ അധ്യാപകൻ വിദ്യാർത്ഥികൾക്ക് നൽകുവാനായി .

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here