gnn24x7

ആയിരക്കണക്കിന് രക്ഷിതാക്കൾക്ക് ഈ മാസം കുട്ടികൾക്കായുള്ള അലവൻസ് നിർത്തലാക്കി

0
521
gnn24x7

അയർലണ്ടിലെ കുട്ടികളുടെ അലവൻസ് ആനുകൂല്യം ഓരോ കുട്ടിക്കും 140 യൂറോ എന്ന തോതിലാണ് എല്ലാ മാസവും ആദ്യ ചൊവ്വാഴ്ച അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകുന്നത്. എന്നാൽ ഇന്നലെ (ജൂലൈ 6) അക്കൗണ്ടിലേക്ക് കുട്ടികളുടെ പ്രതിമാസ അലവൻസ് ആനുകൂല്യം ലഭിക്കാത്തതിനെ തുടർന്ന് ആയിരക്കണക്കിന് രക്ഷാകർത്താക്കൾ ആശങ്കാകുലരായിരുന്നു.

പല മാതാപിതാക്കളും അധിക പ്രതിമാസ വരുമാനത്തെ വളരെയധികം ആശ്രയിക്കുന്നുണ്ട്. പ്രത്യേകിച്ചും രണ്ട് മാസത്തെ വേനൽക്കാല അവധിയിൽ ഈ ആനുകൂല്യം മിക്ക രക്ഷിതാക്കൾക്കും ഒരാശ്വാസമാണ്.
എന്നാൽ 16 വയസ്സിന് മുകളിലുള്ള കുട്ടികളുടെ രക്ഷിതാക്കൾ ഈ ആനുകൂല്യം അക്കൗണ്ടിൽ ലഭ്യമാക്കാത്തതിനെ തുടർന്ന് ആശയക്കുഴപ്പത്തിലായി.

16 വയസ്സുകാർക്ക് നിയമപരമായി സ്കൂൾ വിടാനുള്ള അവകാശമുള്ളതിനാലാണ് ഈ ആനുകൂല്യം ലഭ്യമാകാത്തത്. നിലവിൽ മുഴുവൻ സമയ വിദ്യാഭ്യാസത്തിൽ ഏർപ്പെട്ടിരിക്കുന്നതും 18 വയസ്സിന് താഴെയുള്ളതായ കുട്ടികൾക്ക് മാത്രമാണ് കുട്ടികളുടെ അലവൻസ് ലഭിക്കുന്നത്. കുട്ടികൾക്ക് 16 വയസിൽ നിയമപരമായി സ്‌കൂൾ വിടാൻ കഴിയുമെന്നതിനാൽ, ആ പ്രായത്തിന് ശേഷം മാതാപിതാക്കൾ വീണ്ടും ആനുകൂല്യത്തിനായി അപേക്ഷിക്കേണ്ടതുണ്ട്.

സിറ്റിസൺസ് ഇൻഫൊർമേഷൻസ് അനുസരിച്ച് കുട്ടിക്ക് 16 അല്ലെങ്കിൽ 17 വയസും മുഴുവൻ സമയ വിദ്യാഭ്യാസവുമുണ്ടെങ്കിൽ, ഓരോ സ്കൂൾ വർഷത്തിലും ജൂൺ വരെ ചൈൽഡ് ബെനിഫിറ്റ് ലഭിക്കും. കുട്ടി സെപ്റ്റംബറിൽ വിദ്യാഭ്യാസത്തിലേക്ക് മടങ്ങുകയാണെങ്കിൽ മാത്രമേ തുടർന്ന് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലും ചൈൽഡ് ബെനിഫിറ്റ് ലഭ്യമാകൂ.

ഓഗസ്റ്റിൽ ചൈൽഡ് ബെനിഫിറ്റ് വിഭാഗം രക്ഷിതാക്കൾക്ക് ഒരു അപേക്ഷാ ഫോം അയയ്ക്കും. സെപ്റ്റംബറിൽ കുട്ടി മുഴുവൻ സമയ വിദ്യാഭ്യാസത്തിലേക്ക് മടങ്ങുമ്പോൾ അത് പൂർത്തിയാക്കി തിരികെ നൽകണം.

നിങ്ങളുടെ അടുത്ത പേയ്‌മെന്റ് ലഭിക്കുമ്പോൾ, അതിൽ ഏതെങ്കിലും കുടിശ്ശിക (നിങ്ങൾക്ക് നൽകാനുള്ള പണം) ഉൾപ്പെടും. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ചൈൽഡ് ബെനിഫിറ്റും ഇതിൽ ഉൾപ്പെടും. കുട്ടി ജൂലൈയിലോ ഓഗസ്റ്റിലോ 18 വയസ്സ് തികയുകയും സെപ്റ്റംബറിൽ മുഴുവൻ സമയ വിദ്യാഭ്യാസത്തിലേക്ക് മടങ്ങുകയും ചെയ്താൽ, അവർക്ക് 18 വയസ്സ് തികയുന്നതുവരെയുള്ള കുടിശ്ശിക ആനുകൂല്യങ്ങൾ മാത്രമേ ലഭിക്കൂ.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here