gnn24x7

കോവിഡ് 19; ഒരു മാസത്തിനിടയിൽ ഇറ്റലിയിൽ മരണമടഞ്ഞത് 105 ഡോക്ടർമാരും 28 നഴ്സുമാരും

0
273
gnn24x7

ഇറ്റലി: കോവിഡ് 19 വൈറസ് ബാധയെതുടർന്ന് കഴിഞ്ഞ ഒരു മാസത്തിനിടയിൽ ഇറ്റലിയിൽ മരണമടഞ്ഞത് 105 ഡോക്ടർമാരും 28 നഴ്സുമാരും. നാഷനൽ ഫെഡറേഷൻ ഓഫ് ഡോക്ടേഴ്സ് ഗിൽഡിന്റെ കണക്കനുസരിച്ച് എണ്ണായിരത്തോളം ഡോക്ടർമാരാണ് ഇറ്റലിയുടെ കൊറോണ വൈറസ് ടാസ്ക് ഫോഴ്സിൽ ജോലി ചെയ്യുന്നത്. മരണമടഞ്ഞ ഡോക്ടർമാരുടെ വിശദവിവരങ്ങൾ ഡോക്ടേഴ്സ് ഗിൽഡിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വെനീസിൽനിന്നുള്ള ഡോ. സമർ സിൻജാബ് (62) ആണ് കോവിഡ് കാലത്ത് മരണമടഞ്ഞ നൂറാമത്തെ ഡോക്ടർ. രാജ്യത്തെ അടിയന്തിര സാഹചര്യം പരിഗണിച്ച് സർവീസിൽനിന്ന് വിരമിച്ച ഡോക്ടർമാരും കൊറോണ വൈറസ് ടാസ്ക് ഫോഴ്സിൽ പ്രവർത്തിച്ചിരുന്നു. ഇവരിൽ ഭൂരിഭാഗവും സ്വയം ആവശ്യപ്പെട്ടതനുസരിച്ചണ് ടാസ്ക് ഫോഴ്സിൽ ഉൾപ്പെടുത്തിയത്.

ഡോക്ടർമാരുടെ വേർപാടിൽ അനുശോചിക്കുകയാണെന്നും രാജ്യത്തിന്റെ പ്രതിസന്ധിഘട്ടത്തിൽ ജീവൻവെടിഞ്ഞ ഇവർ എന്നും സ്മരിക്കപ്പെടുമെന്നും ഡോക്ടേഴ്സ് ഗിൽഡ് പ്രസിഡന്റ് ഫിലിപ്പോ അനെല്ലി പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here