gnn24x7

ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളുയർത്തി ‘കോവിഡ് മാലിന്യങ്ങൾ’

0
288
gnn24x7

ഇറ്റലി: കോവിഡ് വ്യാപന ഭീതിയിൽനിന്ന് മോചനം നേടാൻ ലോകരാജ്യങ്ങൾ എല്ലാവഴികളും തേടുമ്പോൾ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളുയർത്തി ‘കോവിഡ് മാലിന്യങ്ങൾ’ പുതിയ ഭീഷണി സൃഷ്ടിക്കുന്നു. ഉപയോഗിച്ചശേഷം ഉപേക്ഷിക്കപ്പെട്ട മാസ്ക്കുകളും കയ്യുറകളും മെഡിറ്ററേനിയൻ കടലിന്റെ അടിത്തട്ടിൽ വൻതോതിൽ അടിഞ്ഞുകൂടുന്നതായാണ് പരിസ്ഥിതി പ്രവർത്തകരുടെ കണ്ടെത്തൽ.

ഫ്രാൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പരിസ്ഥിതി സംഘടനയാണ് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. സമുദ്രത്തിന്റെ അടിത്തട്ടിൽ ജെല്ലി ഫിഷുകളേക്കാൾ കൂടുതലായി മാസ്കുകളും കയ്യുറകളും സാനിറ്റൈസർ കുപ്പികളും ഒഴുകിനടക്കുന്നുവെന്നാണ് ഇതേക്കുറിച്ചുള്ള റിപ്പോർട്ടിലെ പരാമർശം.

സംഘടനയുടെ പ്രവർത്തകർ ഏറെ പണിപ്പെട്ട് ആഴക്കടലിൽനിന്ന് നിലവിലുണ്ടായിരുന്ന മാലിന്യങ്ങൾ നീക്കംചെയ്തു. പ്ലാസ്റ്റിക്കിലും ലാറ്റെക്സിലും നിർമ്മിച്ച മാസ്കുകളും കയ്യുറകളും അലക്ഷ്യമായി വലിച്ചെറിയുന്നതിന്റെ അപകടം വളരെ വലുതാണെന്ന് ഈ സംഭവം വ്യക്തമാക്കുന്നതായി പരിസ്ഥി പ്രവർത്തകർ മുന്നറിയിപ്പു നൽകുന്നു. ഇനിയുള്ള കുറേക്കാലമെങ്കിലും മാസ്കുകളും കയ്യുറകളും നിത്യജീവിതത്തിന്റെ ഭാഗമായി തുടരുമെന്നതിനാൽ ഇവയുടെ സംസ്ക്കരണം വലിയൊരു വെല്ലുവിളിയാകാനാണ് സാധ്യത.

മഴവെള്ളത്തിലൂടെയും മറ്റും ഒഴുകി ജലാശയത്തിലെത്തുന്ന ഈ മാലിന്യങ്ങൾ വളരെവേഗം സമുദ്രത്തിലെത്തുകയും അടിത്തട്ടിൽ അടിഞ്ഞുകൂടി ജലജീവികൾക്ക് നാശമുണ്ടാക്കുകയും ചെയ്യുമെന്ന് സംഘടനയുടെ സ്ഥാപകൻ ലോറന്റ് ലോംബാർദ് പറയുന്നു. ഓരോ വർഷവും 13 മില്യൺ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വിവിധ മാർഗങ്ങളിലൂടെ സമുദ്രത്തിൽ എത്തിച്ചേരുന്നുണ്ടെന്നാണ് യുഎന്നിന്റെ കണ്ടെത്തൽ.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here