gnn24x7

ന്യൂസിലൻഡ് മ്യാൻമറുമായുള്ള ബന്ധം താൽക്കാലികമായി നിർത്തിവച്ചു; ജസീന്ദ ആര്‍ഡന്‍

0
274
gnn24x7

വെല്ലിംഗ്ടൺ: കഴിഞ്ഞയാഴ്ചത്തെ അട്ടിമറിയെത്തുടർന്ന് ന്യൂസിലൻഡ് മ്യാൻമറുമായുള്ള എല്ലാ ഉന്നതതല ബന്ധങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കുകയും സൈനിക നേതാക്കൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡന്‍ ചൊവ്വാഴ്ച അറിയിച്ചു.

മ്യാന്‍മറിലെ മിലിറ്ററി സര്‍ക്കാരിന് ഒരു വിധത്തിലുള്ള സഹായവും നല്‍കില്ലെന്നും ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ വ്യക്തമാക്കി. മിലിറ്ററി സര്‍ക്കാരിനൊപ്പം നൽകുന്ന പദ്ധതികളോ ആനുകൂല്യങ്ങളോ ഉൾപ്പെടില്ലെന്നും ന്യൂസിലാന്റ് ഉറപ്പുവരുത്തും, ആര്‍ഡന്‍ കൂട്ടിച്ചേർത്തു. അതേസമയം 2018 മുതല്‍ 2021 വരെ 30 മില്ല്യണ്‍ യു.എസ് ഡോളറിന്റെ സഹായം മ്യാന്‍മറിന് ന്യൂസിലാന്‍ഡ് അനുവദിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.

സൈനിക നേതൃത്വത്തിലുള്ള സർക്കാരിന്റെ നിയമസാധുത ന്യൂസിലാന്റ് അംഗീകരിക്കുന്നില്ലെന്നും തടവിലാക്കപ്പെട്ട എല്ലാ രാഷ്ട്രീയ നേതാക്കളെയും ഉടൻ മോചിപ്പിക്കാനും സിവിലിയൻ ഭരണം പുനസ്ഥാപിക്കാനും സൈന്യത്തോട് ആവശ്യപ്പെട്ടുവെന്ന് വിദേശകാര്യ മന്ത്രി നാനിയ മഹൂത പ്രത്യേക പ്രസ്താവനയിൽ പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here