gnn24x7

സ്വി​സ് താ​രം റോ​ജ​ർ ഫെ​ഡ​റ​റെ വീ​ഴ്ത്തി നൊ​വാ​ക് ജോ​ക്കോ​വി​ച്ച് ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ന്‍റെ ഫൈ​ന​ലി​ൽ

0
238
gnn24x7

മെ​ല്‍​ബ​ണ്‍: സ്വി​സ് താ​രം റോ​ജ​ർ ഫെ​ഡ​റ​റെ വീ​ഴ്ത്തി നൊ​വാ​ക് ജോ​ക്കോ​വി​ച്ച് ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ന്‍റെ ഫൈ​ന​ലി​ൽ ക​ട​ന്നു. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്കാ​യി​രു​ന്നു ജോ​ക്കോ​വി​ച്ചി​ന്‍റെ ജ​യം. സ്‌​കോ​ര്‍: 7-6(1), 6-4,6-3.

ആ​ദ്യ സെ​റ്റ് ടൈ​ബ്രേ​ക്ക​റി​ലാ​ണ് ജോ​ക്കോ​വി​ച്ച് നേ​ടി​യ​ത്. എ​ന്നാ​ൽ ര​ണ്ടും മൂ​ന്നും സെ​റ്റു​ക​ളി​ൽ ഫെ​ഡ​റ​റെ നി​ഷ്പ്ര​ഭ​നാ​ക്കി ര​ണ്ടാം സീ​ഡാ​യ ജോ​ക്കോ​വി​ച്ച് മു​ന്നേ​റി. ഫെ​ഡ​റ​ർ​ക്കെ​തി​രെ ജോ​ക്കോ​വി​ച്ച് നേ​ടു​ന്ന 27-ാം ജ​യ​മാ​ണി​ത്.

എ​ട്ടാം ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ കി​രീ​ടം ല​ക്ഷ്യ​മി​ട്ടാ​ണ് ജോ​ക്കോ​വി​ച്ച് ഫൈ​ന​ലി​ൽ ഇ​റ​ങ്ങു​ന്ന​ത്. ഡൊ​മ​നി​ക് തീം-​അ​ല​ക്‌​സാ​ണ്ട​ര്‍ സ്വ​രേ​വ് മ​ത്സ​ര​ത്തി​ലെ വി​ജ​യി​യാ​ണ് ഫൈ​ന​ലി​ൽ നേ​രി​ടു​ക.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here