gnn24x7

അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്റ് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു.

0
238
gnn24x7

അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്റ് (41) ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. കാലിഫോര്‍ണിയയിലെ കലബസാസ് മേഖലയില്‍ ഉണ്ടായ ഹെലികോപ്റ്റര്‍  അപകടത്തിലാണ് കോബി ബ്രയാന്റ് മരിച്ചത്. അപകടത്തില്‍ ഇദ്ദേഹത്തിന്റെ 13 കാരിയായ മകള്‍ ജിയാനയും ഇരുവരുമടക്കം  ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒമ്പത് പേരും മരിച്ചു.മകള്‍ ജിയാനയെ ബാസകറ്റ് ബോള്‍ പരിശീലനത്തിന് കൊണ്ടുപോകും വഴിയാണ് അപകടം ഉണ്ടായത്. 

പൈലറ്റ് അടക്കം ഹെലികോപ്റ്ററിലുണ്ടായിരുന്ന 9 പേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.അമേരിക്കന്‍ പ്രൊഫഷണല്‍ ബാസ്കറ്റ് ബോള്‍ ടീമായ ലേക്കേഴ്സിന് വേണ്ടി കളിച്ച 20 സീസണുകളില്‍ 18ലും കോബിയായിരുന്നു താരം. അഞ്ച് ചാമ്പ്യന്‍ഷിപ്പുകളില്‍ കപ്പുയര്‍ത്താന്‍ ലേക്കേഴ്സിനെ നയിച്ചതും കോബിയായിരുന്നു.

എന്‍ബിഎയുടെ ചരിത്രത്തില്‍ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന ഗെയിം ടോട്ടല്‍ സ്വന്തമാക്കിയത് കോബിയായിരുന്നു.2008, 2012 ഒളിംപിക്സില്‍ അമേരിക്കക്ക് വേണ്ടി സ്വര്‍ണമെഡലും കോബി നേടിയിട്ടുണ്ട്. 2007-2008കാലഘട്ടത്തിലെ എന്‍ബിഎ താരങ്ങളില്‍ ഏറ്റവും വിലയേറിയ താരമായിരുന്നു കോബി.എന്‍ബിഎ ചരിത്രത്തിലെ മൂന്നാമത്തെ ഉയര്‍ന്ന സ്കോര്‍ നേട്ടം കോബിയുടെ പേരിലാണ്.ബാസ്കറ്റ് ബോള്‍ താരമായ മകളെ പരിശീലനത്തിന് കൊണ്ടുപോവുന്നതിന് ഇടയിലാണ് അപകടമുണ്ടായത്.

സികോര്‍സ്കിയിലേക്ക് തിരിച്ചതായിരുന്നു കോബിയും മകള്‍ ജിയാന്നയും. കനത്ത മൂടല്‍മഞ്ഞാണ് അപകടകാരണമെന്നാണ്  മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പത്ത് മണിയോടെയാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്. 2016ലാണ് കോബി ബാസ്കറ്റ് ബോളില്‍ നിന്ന് വിരമിച്ചത്. കോബിക്ക്  ജിയാന്ന അടക്കം നാലുപെണ്‍മക്കളാണുള്ളത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here